ജിയാസ് ജമാൽ ||OCTOBER 03,2021
കൊച്ചി: കോവിഡ്ആദ്യ ഡോസ് വാക്സിനേഷനില്‍ 100 ശതമാനം നേട്ടം കൈവരിച്ച് എറണാകുളം. വ്യാവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത മൂന്ന് മാസത്തിനുളളില്‍ രണ്ടാം ഡോസ് വാക്സിന് എല്ലാവരിലേക്കും എത്തിക്കാനുളള പരിശ്രമത്തിലാണെന്നും നിലവില്‍ 50 ശതമാനം പേര് രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.