യൂറോ കപ്പിന് പന്തുരുളാന്‍ ഇനി 15 നാളുകള്‍ മാത്രം

യൂറോ കപ്പിന് പന്തുരുളാന്‍ ഇനി 15 ദിവസങ്ങള്‍ കൂടി മാത്രം. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച യൂറോ കപ്പ് 2020ന് ജൂണ്‍ 11ന് റോമില്‍ തുടക്കമാവും. ജൂലായ് 11ന് വെംബ്ലിയിലാണ് ഫൈനല്‍ മത്സരത്തിന് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ തുര്‍ക്കി ഇറ്റലിയെ നേരിടും. നിലവിലെ ചാമ്ബ്യന്മാരായ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം ജൂണ്‍ 15ന് ഹംഗറിക്കെതിരേയാണ്.

ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്പെയിന്‍, ഹോളണ്ട് തുടങ്ങിയ വമ്ബന്‍ ടീമുകളുടെ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍ താരം സെര്‍ജിയോ റാമോസിന് ടീമില്‍ പരിഗണിക്കാതെയാണ് ഇത്തവണ സ്പെയിന്‍ യൂറോ കപ്പിനെത്തുന്നത്. ലോക ഒന്നാം നമ്ബര്‍ ടീം ബെല്‍ജിയത്തിന്റെ ആദ്യ മത്സരം ജൂണ്‍ 12ന് റഷ്യക്കെതിരെയാണ്.
അതേസമയം, ലോക ഫുട്ബോളിലെ വമ്ബന്മാരായ ഹോളണ്ട് ഉക്രൈനിനെതിരെയും ഇംഗ്ലണ്ട് ശക്തരായ ക്രൊയേഷ്യനെയും നേരിടും. സൂപ്പര്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ തിരിച്ചുവരവിലെ ആദ്യ യൂറോ കപ്പിലെ എതിരാളികള്‍ ശക്തരായ സ്പെയിനാണ്. പൂളിലെ മരണ ഗ്രൂപ്പായ എഫില്‍ ഫ്രാന്‍സ് ജര്‍മനിയെ നേരിടും. കൂടാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും മരണ ഗ്രൂപ്പായ എഫിലാണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...