യൂറോ കപ്പ് : ക്വാര്‍ട്ടര്‍ പോരാട്ടം ഇന്നു മുതല്‍; സ്‌പെയിന്റെ എതിരാളി സ്വിറ്റ്‌സര്‍ലാന്റ്; ബെല്‍ജിയം ഇറ്റലിക്കെതിരെ

റോം: യൂറോകപ്പിനായി കരുത്തന്മാര്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഇന്നിറങ്ങുന്നു. ആദ്യ മത്സരത്തില്‍ മുന്‍ ലോകചാമ്ബ്യന്മാരായ സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലന്റിനെ നേരിടുമ്ബോള്‍ രണ്ടാം മത്സരത്തില്‍ കരുത്തരായ ഇറ്റലിയുടെ എതിരാളികള്‍ ലോക ഒന്നാം നമ്ബറുകാരായ ബെല്‍ജിയമാണ്.

യൂറോ കപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് സ്വിറ്റ്‌സര്‍ലന്റും സ്‌പെയിനും ഏറ്റുമുട്ടുന്നത്. ലോകകപ്പില്‍ മാത്രമാണ് 1966, 94, 2010 വര്‍ഷങ്ങളില്‍ ഇരുടീമുകളും കൊമ്ബുകോര്‍ത്തത്. 22 മത്സരങ്ങളില്‍ സ്‌പെയിന്‍ ഇതുവരെ ഒരു തോല്‍വി മാത്രമാണ് അറിഞ്ഞിട്ടുള്ളത്. തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ 5 ലേറെ ഗോളുകളടിച്ച റെക്കോഡുമായിട്ടാണ് ഇത്തവണ സെപെയിന്‍ മുന്നേറിയിട്ടുള്ളത്. സ്വിറ്റ്‌സര്‍ലന്റ് ലോകകപ്പിലും യൂറോയിലുമായി ഇതുവരെ മൂന്ന് തവണമാത്രമാണ് ക്വാര്‍ട്ടറിലെത്തിയിട്ടുള്ളത്.

മുപ്പത്തിയൊന്നു മത്സരങ്ങളുടെ അപരാജിത കുതിപ്പുമായിട്ടാണ് ഇറ്റലി ബെല്‍ജി യത്തിനെതിരെ ഇറങ്ങുന്നത്. ഇരുടീമുകളും തമ്മില്‍ അഞ്ചാം തവണയാണ് ഏറ്റുമുട്ടാനിറങ്ങുന്നത്. നാലാം തവണയാണ് ഇറ്റലി യൂറോകപ്പിന്റെ ക്വാര്‍ട്ടറിലേക്ക് കടക്കുന്നത്. എല്ലാ തവണയും ഫലം വന്നത് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ്. 2008ല്‍ സ്‌പെയിനിനോട് തോറ്റപ്പോള്‍ 2016ല്‍ ജര്‍മ്മനിയും മേല്‍കൈ നേടി. 2012ല്‍ ഇംഗ്ലണ്ടിനെ മറികടന്ന് സെമിയിലെത്തി. കഴിഞ്ഞ 18 മത്സരങ്ങളിലായി ഒന്നിലേറെ ഗോളുകള്‍ ഇറ്റലി ഒരു തവണമാത്രമേ വഴങ്ങിയിട്ടുള്ളു.

കളിച്ച എട്ടു മത്സരങ്ങള്‍ ജയിച്ചാണ് ബെല്‍ജിയത്തിന്റെ വരവ്. നിലവിലെ ചാമ്ബ്യന്മാരായ ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലിനെ പ്രീക്വാര്‍ട്ടറില്‍ ഏക ഗോളിന് ഞെട്ടിച്ചാണ് ബെല്‍ജി യത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്വിസ് പടയെ കെട്ടുകെട്ടിച്ച്‌ പറങ്കികള്‍

ദോഹ: പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ കെട്ടുകെട്ടിച്ച്‌ പറങ്കിപ്പട. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിസ് പടയെ പരാജയപ്പെടുത്തി പറങ്കികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് പ്രവേശിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്...

കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയും ഐസിടി അക്കാഡമിയുമായി കൈകോര്‍ത്ത് ‘ഡിജിറ്റല്‍ യൂത്ത് ഹാക്കത്തോണ്‍’ അവതരിപ്പിച്ച് നെസ്റ്റ് ഡിജിറ്റല്‍

• സംസ്ഥാനത്തെ നിരവധി പ്രൊഫഷണൽ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതി ഉപകാരപ്രഥമാകും • വിജയികള്‍ക്ക് 1 ലക്ഷം രൂപവരെ സമ്മാനവും നെസ്റ്റ് ഡിജിറ്റലില്‍ തൊഴിലവസരങ്ങളും കൊച്ചി, ഡിസംബര്‍ 7, 2022: കേരളത്തിലെ മുന്‍നിര വ്യവസായ സംരംഭമായ നെസ്റ്റ് ഗ്രൂപ്പിന്റെ...

ദക്ഷിണകൊറിയന്‍ സിനിമ കണ്ടതിന് ഉത്തരകൊറിയയില്‍ വിദ്യാര്‍ഥികള്‍ക്കു വധശിക്ഷ

സീയൂള്‍: അമേരിക്കയിലെയും ദക്ഷിണകൊറിയയിലെയും സിനിമകള്‍ കണ്ടതിന്‍റെ പേരില്‍ ഉത്തരകൊറിയയില്‍ രണ്ടു വിദ്യാര്‍ഥികളെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി റിപ്പോര്‍ട്ട്. 16, 17 വയസുള്ള രണ്ട് ആണ്‍കുട്ടിളെയാണു വധിച്ചത്. ഒക്ടോബറില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നതെന്ന് ഇന്‍ഡിപെന്‍ഡന്‍റ്, മിറര്‍ വെബ്സൈറ്റുകളിലെ...