“മരണശേഷവും എനിക്ക് ജീവിക്കണം ഒരാൾക്കെങ്കിലും പുതുജീവനേകി”: ഒന്നിന് പകരം നാല് ജീവിതം നൽകി ധീരജ് യാത്രയായി

“മരണശേഷവും എനിക്ക് ജീവിക്കണം ഒരാൾക്കെങ്കിലും പുതുജീവനേകി”: ഒന്നിന് പകരം നാല് ജീവിതം നൽകി ധീരജ് യാത്രയായികൊച്ചി : മുൻപ് എന്നോ അവയവദാനം വാർത്തകളിൽ നിറഞ്ഞപ്പോൾ ധീരജ് കുടുംബാങ്കങ്ങളോടായി പറഞ്ഞ ഒന്നുണ്ട്. അങ്ങനെ ഒരു അവസ്ഥ വന്നാൽ മരണശേഷം ഒരാൾക്കെങ്കിലും പുതു ജീവൻനൽകാൻ സാധിക്കുന്നത് യഥാർത്ഥത്തിൽ ഈശ്വര തുല്യ പ്രവർത്തിതന്നെയാണെന്ന്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിന് അവയവ ദാനത്തിന് സമ്മതമേകാൻ അധികം ആലോചിക്കേണ്ടിയിരുന്നില്ല. ധീരജിന്റെ ആഗ്രഹം പോലെ ഒന്നിനു പകരം നാല് പേർക്ക് ജീവൻ പകുത്തു നൽകി അദ്ദേഹം യാത്രയായി.

തൃശൂർ കാട്ടൂർ സ്വദേശിയായ 44 വയസ്സുള്ള ധീരജ് ഈ മാസം ആദ്യം കടുത്ത തലവേദനയും ഛർദിയും മൂലമാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെത്തിയത്. സ്കാനിംഗിൽ ധീരജിന്റെ തലച്ചോറിൽ അമിതമായ രക്തസ്രാവം കണ്ടെതിയതിനെ തുടർന്ന് ശസ്ത്രക്രിയക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഈ മാസം ഏഴിന് ശസ്ത്രക്രിയ നടത്തി. തുടർന്ന് സ്ഥിതി വഷളായതോടെ ധീരജിനെ വിദഗ്ധ ചികിത്സക്കായി കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെയാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. തുടർന്ന് ജീവിച്ചിരിക്കുമ്പോൾ ധീരജ് ആഗ്രഹിച്ചതുപോലെ അവയവങ്ങൾ ദാനം ചെയ്യുവാൻ അദ്ദേഹത്തിന്റെ കുടുംബം സന്നദ്ധരായി മുന്നോട്ട് വന്നു

അവയവദാനത്തിന്റെ ഭാഗമായി കരൾ ആസ്റ്റർ മെഡ്സിറ്റിയിൽ തന്നെ ചികിത്സയിലുണ്ടായിരുന്ന തൃശൂർ പുത്തൻചിറ സ്വദേശി 46 വയസ്സുകാരന് നൽകി. ഒരു വൃക്ക കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിലേക്കും, മറ്റൊന്ന് കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും കൈമാറി. നേത്രപടലം കൊച്ചിയിലെ ഗിരിധർ ആശുപത്രി അധികൃതർ ഏറ്റുവാങ്ങി .

തൃശൂർ കാട്ടൂർ നിവാസികളായ ജോർജിന്റെയും മേരിയുടെയും മകനാണ് ധീരജ്. സൂരജ് സഹോദരനാണ്. ഭാര്യ ജിഫ്‌ന ധീരജ്, കൃപ മരിയ, ക്രിസ്‌മാരിയോ, ക്രിസ്റ്റിയാനോ, കാരിസ്മരിയ എന്നിവർ മക്കളാണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...