എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ യുവതിയുടെ പീഡനപരാതിയില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്.
പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രം ക്രൈംബ്രാഞ്ച് സംഘം കെണ്ടടുത്തു. ഇതോടൊപ്പം എല്‍ദോസ് ഉപയോഗിച്ച മദ്യക്കുപ്പിയും കണ്ടെടുത്തു. അതേസമയം ഒന്‍പതാം ദിവസവും കുന്നപ്പിള്ളി ഒളിവിലാണ്.
ബലാത്സംഗ കേസില്‍ കുന്നപ്പിള്ളിക്കെതിരെ കമ്മീഷണര്‍ക്ക് യുവതി വീണ്ടും പരാതി നല്കി. ഒളിവിലിരുന്ന് ഓണ്‍ലൈന്‍ ചാനല്‍വഴി എല്‍ദോസ് തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ്. തനിക്കെതിരെ വാര്‍ത്ത നല്കാന് എല്‍ദോസ് ഒരുലക്ഷം രൂപ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയെന്നും യുവതി പറഞ്ഞു.
യുവതിയുടെ പരാതി കമ്മീഷണര്‍ സൈബര്‍ സെല്ലിനും, ക്രൈംബ്രാഞ്ചിനും കൈമാറി.
പരാതിക്കാരിയുമായി പീഡനം നടന്ന സ്ഥലങ്ങളില്‍ എത്തി തെളിവെടുപ്പ് തുടരുകയാണ്. ഇന്ന് തിരുവനന്തപുരം, പേട്ട അടക്കമുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടന്നു. വരും ദിവസങ്ങളില്‍ പെരുമ്ബാവൂര്‍ പ്രദേശങ്ങളില്‍ യുവതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
പെരുമ്ബാവൂരിലെ എം.എല്‍.എയുടെ വീട്ടില്‍ എത്തിയും തെളിവെടുക്കും. ഇവിടെ വെച്ചും പീഡനം നടന്നു എന്നാണ് പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്. എല്‍ദോസ് ഒളിവിലിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അറസ്റ്റിന് വേണ്ട നീക്കങ്ങളിലാണ് ക്രൈംബ്രാഞ്ച് സംഘം.