ഫേസ്ബുക്കിന് നിലനില്‍പ്പ് ഭീഷണി, 200 കോടി കടന്ന് ഇന്‍സ്റ്റഗ്രാം യൂസര്‍മാര്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സമൂഹ മാധ്യമ പ്ലാറ്റ്ഫോം മെറ്റയുടെ ഫേസ്ബുക്കാണ്. 2.96 ബില്യണ്‍ ആണ് ഫേസ്ബുക്ക് യൂസര്‍മാരുടെ എണ്ണം.

എന്നാല്‍, മെറ്റയുടെ തന്നെ ഫോട്ടോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമും ആഗോളതലത്തില്‍ 200 കോടി ആക്ടീവ് യൂസര്‍മാരെ സ്വന്തമാക്കിയിരിക്കുകയാണ്. 2018 ജൂണിലായിരുന്നു ഇന്‍സ്റ്റഗ്രാമിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണം 100 കോടി കടന്നത്. നാലുവര്‍ഷം കൊണ്ട് അത് ഇരട്ടിയാക്കാന്‍ കമ്ബനിക്കായി.

ഈ പോക്ക് പോയാല്‍ വൈകാതെ തന്നെ ഫേസ്ബുക്കിനെ ഇന്‍സ്റ്റഗ്രാം മറികടന്നേക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമിന്റെയും ഫെയ്ബുക്കിന്റെയും പ്രതിമാസ സജീവ ഉപയോക്താക്കളുടെ കണക്കുകള്‍ മെറ്റ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. മെറ്റയുടെ സന്ദേശമയക്കല്‍ ആപ്പായ വാട്സ്‌ആപ്പിനുമുണ്ട് 200 കോടിയിലേറെ ഉപയോക്താക്കള്‍.

ഇങ്ങനെയൊക്കെ ആണെങ്കിലും മെറ്റ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. 2022 ലെ മൂന്നാം പാദത്തില്‍ മെറ്റയുടെ വരുമാനത്തില്‍ നാല് ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. വന്‍ സാമ്ബത്തിക പ്രതിസന്ധിയാണ് മെറ്റ നേരിടുന്നതെന്നാണ് റിപ്പോര്‍ട്ട്. മൂന്നാം പാദത്തിലെ ലാഭത്തിലും പകുതിയിലധികം കുറവ് രേഖപ്പെടുത്തി. മൂന്നാം പാദ റിപ്പോര്‍ട്ട് പ്രകാരം മെറ്റയുടെ ഓഹരികളും 19.1 ശതമാനം ഇടിഞ്ഞിട്ടുണ്ട്. 105 ഡോളറാണ് (ഏകദേശം 8,600 രൂപ) ഓഹരി വില. ഇത് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നതിന്റെ മൂന്നിലൊന്ന് പോലുമില്ല.

ഫേസ്ബുക്കിന്റെ ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കുറയുന്നതും അതോടൊപ്പം പരസ്യവരുമാനത്തില്‍ കാര്യമായ ഇടിവ് നേരിടുകയും ചെയ്തതാണ് സക്കര്‍ബര്‍ഗിന്റെ മെറ്റയ്ക്ക് തിരിച്ചടിയായത്. അതിനൊപ്പം ചിലവ് വര്‍ധിക്കുകയും ചെയ്തു. ഭീമന്‍ തുക നിക്ഷേപിച്ച മെറ്റാവേഴ്സ് ടെക് ലോകത്ത് കാര്യമായ ചലനം സൃഷ്ടിക്കാത്തതും ടെക് ഭീമനെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. എങ്കിലും 2023-ല്‍ മെറ്റ വമ്ബന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറയുന്നത്.

കഴിഞ്ഞ ദിവസം ഫോര്‍ബ്സ് പുറത്തുവിട്ട യു.എസിലെ 400 സമ്ബന്നരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗ് 11-ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 2015ന് ശേഷം ആദ്യമായാണ് സക്കര്‍ബര്‍ഗ് ടോപ് 10-ല്‍ നിന്ന് പുറത്താകുന്നത്. 2021 സെപ്തംബര്‍ മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ സക്കര്‍ബര്‍ഗിന് തന്റെ പകുതിയിലധികം സമ്ബത്ത് നഷ്ടപ്പെട്ടതായി ഫോര്‍ബ്സ് പറയുന്നു. 76.8 ബില്യണ്‍ ഡോളര്‍ വരുമത്. പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഫേസ്ബുക്ക് തലവന്‍11-ആം സ്ഥാനത്തേക്കാണ് താണുപോയത്.

അതുപോലെ മെറ്റയുടെ വെര്‍ച്വല്‍ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള സോഷ്യല്‍ യൂനിവേഴ്സായ ഹൊറൈസണ്‍ വേള്‍ഡ്സ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പഴയ യൂസര്‍മാരെ നഷ്ടമായിക്കൊണ്ടിരിക്കുന്ന ‘ഹൊറൈസണ്’ പുതിയ യൂസര്‍മാരെ ചേര്‍ക്കാനും കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മെറ്റ പ്രതീക്ഷിക്കുന്ന പ്രകടനം ഇതുവരെ ഈ വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിന് കൈവരിക്കാന്‍ സാധിച്ചിട്ടില്ല.

വര്‍ഷാവസാനത്തോടെ ഹൊറൈസണ്‍ വേള്‍ഡില്‍ പ്രതിമാസം അഞ്ച് ലക്ഷം സജീവ ഉപയോക്താക്കളെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നിലവിലെ കണക്ക് 2,00,000-ത്തില്‍ താഴെയാണെന്ന് റിപ്പോര്‍ട്ട്. പ്ലാറ്റ്‌ഫോമിലെത്തി ആദ്യ മാസത്തിന് ശേഷം മിക്ക ഉപയോക്താക്കളും ഹൊറൈസണിലേക്ക് മടങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ, മെറ്റ, ഈ വര്‍ഷാവസാനത്തോടെ പ്രതിമാസം 28,000 ഉപയോക്താക്കളെ മാത്രമാണ് ലക്ഷ്യമിടുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...