കൊച്ചി: ഒരു പൂന്തോട്ടത്തിലെ രണ്ട് പൂക്കൾ പോലെ, രണ്ട് സഹോദരിമാർ, അവരുടെ സ്നേഹത്തിന്റെയും കരുതലിൻ്റെയും കഥ പറയുന്ന ഹ്രസ്വ ചിത്രം ഇഴകൾ നീസ്ട്രിമിൽ വിജയകരമായി പ്രദർശനം തുടരുന്നു. ബോണി ജോസ് കഥയെഴുതി സംവിധാനം ചെയ്യ്തിരിക്കുന്ന ഈ ചിത്രത്തിൽ ദേവു, ചിന്നു എന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ചാണ് പറയുന്നത്. റെഡ് റോസ് ഫിലിംസിന്റെ ബാനറിൽ ഇറങ്ങിയ ചിത്രം ആഗസ്റ്റ് 21ന് ആണ് നീസ്ട്രിമിൽ റിലീസ് ചെയ്തത്.
അനഘ. എസ്. ലാൽ, നീതു സജിത്ത്, സ്വാതി വിനിൻ, പ്രെറ്റി റോയ്, ശിവകുമാർ കൊല്ലരോത്ത്, സാജു മുകുന്ദ്, മൃദുല വിവേക്, മനോജ് മോഹൻ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഛായാഗ്രഹണം, എഡിറ്റിങ് – ജേക്കബ് ക്രിയേറ്റീവ് ബീസ്, പ്രൊഡക്ഷൻ ഡിസൈനർ – ലിജിൻ നമ്പ്യാർ, ബിജിഎം – ഷിബിൻ പി. സിദ്ധിക്, ലിറിക്സ് – ഷിംജു ദിനേശ്, സിംഗർ – വിജിത ശ്രീജിത്ത്, അസോസിയേറ്റ് ക്യാമറമാൻ ജയകുമാർ വയനാട്, കളറിസ്റ്റ് – ജെക്സ് ബി. റിച്ചാർഡ്, ക്രിയേറ്റീവ് സപ്പോർട്ട് – സാജു മുകുന്ദ്, ശ്രീജിത്ത് പി. ജി.