സനോജ് എ എസ് ||OCTOBER 09,2021
ഡല്‍ഹി: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുളള സമൂഹമാധ്യമങ്ങള്‍ വീണ്ടും നിശ്ചലമായി. കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറോളം ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉപയോക്താക്കളില്‍ ചിലര്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനുള്ള ക്ഷമാപണവും കമ്പനി അറിയിച്ചിട്ടുണ്ട്.
”ഇന്നലെയുണ്ടായ തകരാറുകള്‍ക്ക് ഞങ്ങള്‍ ആത്മാര്‍ത്ഥമായി മാപ്പ് പറയുന്നു. തകരാറുകളെല്ലാം പരിഹരിച്ച് ആപ്പുകള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.” ഫേസ്ബുക്ക് വ്യക്തമാക്കി.
തിങ്കളാഴ്ച ആറേഴ് മണിക്കൂറോളമാണ് ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം ആപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടത്. ഇതേതുടര്‍ന്ന് ഓഹരിയിലുണ്ടായ കനത്ത ഇടിവില്‍ ഫേസ്ബുക് ഉടമ മാര്‍ക് സകര്ബര്ഗിന് 52,000 കോടിയോളം രൂപ നഷ്ടമായിരുന്നു.