ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡുകളില്‍ രാഷ്ട്രീയ വാർത്തകൾക്കും പോസ്റ്ററുകൾക്കും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. രാഷ്ട്രീയ ഭിന്നതകളുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ചർച്ചകളും ഫെയ്സ്ബുക്ക് പ്ലാറ്റ്ഫോമുകളിൽ കുറയ്ക്കുമെന്നും സിഇഒ സക്കർബർഗ് അറിയിച്ചു.
രാഷ്ട്രീയ ബന്ധമുള്ള ഗ്രൂപ്പുകൾ ഉപയോക്താക്കൾക്ക് പരിചയപ്പെടുത്തില്ല. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സാഹചര്യം മോശമായി നിൽക്കുന്ന അമേരിക്കയിൽ ഫേസ്ബുക്കിന് നിലവിൽ ഈ നിയന്ത്രണങ്ങളുണ്ട്.
ചർച്ചകൾ നടന്നുകൊണ്ടിരിക്കണം എന്നാണ് ഫേസ്ബുക്കിനുള്ളത്. എന്നാൽ ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന ഫീഡ്ബാക്കിൽ രാഷ്ട്രീയ ചർച്ചകൾ കാണാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും സക്കർബർഗ് പറഞ്ഞു.