ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും റഷ്യയില്‍ വിലക്കേര്‍പ്പെടുത്തി

റഷ്യ-യുക്രൈന്‍ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേര്‍പ്പെടുത്തി. റഷ്യയെ മോശമാക്കുന്ന വാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായാണ് നീക്കം. അതേസമയം യുദ്ധവാര്‍ത്തകള്‍ക്ക് കടുത്ത നിയന്ത്രണം വന്നതിന് പിന്നാലെ ബിബിസിയും സിഎന്‍എന്നും ബ്ലൂംബെര്‍ഗ് ന്യൂസും റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തി.

തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ തടയാന്‍ ഇരുരാജ്യങ്ങളും പരിശ്രമിക്കുകയാണ്. യുദ്ധം പ്രധാനമായും മൂന്ന് തലങ്ങളിലാണ് നടക്കുന്നത്. യുക്രെയ്ന്‍ നഗരങ്ങളില്‍ നടക്കുന്ന രക്തരൂക്ഷിതമായ പോരാട്ടമാണ് ഒന്നാം തലം, രണ്ടാം തലം സാമ്പത്തിക മേഖലയിലാണ്. റഷ്യയെ ഉപരോധങ്ങളേര്‍പ്പെടുത്തി ശ്വാസം മുട്ടിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങള്‍. മൂന്നാം പോര്‍മുഖം ഇന്റര്‍നെറ്റാണ്. വാര്‍ത്തയേത് വ്യാജവാര്‍ത്തയേതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ് വിവരങ്ങള്‍.

യുക്രൈന്‍ ആക്രമണം ന്യായീകരിച്ച് കൊണ്ടുള്ള റഷ്യന്‍ പ്രോപഗണ്ട ഒരു വശത്ത്. അതിനിടം നല്‍കാതിരിക്കാന്‍ യുക്രൈന്‍ ചെറുത്തുനില്‍പ്പിനെ പെരുപ്പിച്ച് കാട്ടിയും സെലന്‍സ്‌കിയെ ഹീറോയാക്കിയും നടക്കുന്ന പടിഞ്ഞാറന്‍ ക്യാമ്പയിന്‍ മറുവശത്ത്. റഷ്യയെ മോശമാക്കുന്ന വാര്‍ത്തകള്‍ പരക്കുന്നത് തടയാന്‍ രാജ്യത്ത് സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ട്വിറ്ററിലാണ് തുടങ്ങിയത്. ഇപ്പോള്‍ ഫേസ്ബുക്കും വിലക്കപ്പെട്ടിരിക്കുന്നു.

യുദ്ധത്തെക്കുറിച്ചുള്ള റഷ്യന്‍ ന്യായീകരണങ്ങളെ ചെറുക്കാന്‍ അവിടെ നിന്നുള്ള മാധ്യമങ്ങളെ വിലക്കിയിരിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങള്‍. റഷ്യന്‍ സേനയ്‌ക്കെതിരെ ‘ വ്യാജ’ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുത്താണ് പുടിന്റെ മറുപടി. ബിബിസി റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ ഈ ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...