‘മാലിക്’ ആമസോണ്‍ പ്രൈമില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു

സിനിമാസ്വാദകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം ‘മാലിക്’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ആമസോൺ പ്രൈമില്‍ ജൂലൈ 15നാണ്​ ചിത്രം പ്രീമിയർ ചെയ്യുക.

മഹേഷ് നാരായണന്‍ സംവിധാനത്തോടൊപ്പം തിരക്കഥയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണനുവേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്ന ചിത്രം കൂടിയാണ്​ മാലിക്. സുഷിൻ ശ്യാമാണ്​ ചിത്രത്തിന്‍റെ സംഗീതമൊരുക്കിയിരിക്കുന്നത്​. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

27 കോടിയോളം മുതല്‍മുടക്കുള്ള മാലിക്, ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. കോവിഡ് വ്യാപനം കുറയുകയും സെക്കന്‍റ് ഷോ നടപ്പാവുകയും ചെയ്‍തതിനാല്‍ മരക്കാറിനൊപ്പം മാലിക്കും 2021 മെയ് 13ന് റിലീസിന് തയ്യാറെടുത്തിരുന്നു. എന്നാല്‍, രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ അടച്ചിട്ടത് തിരിച്ചടിയാവുകയായിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...