പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം.

മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് പീര്‍ മുഹമ്മദ്. 1945 ജനുവരി 8ന് തമിഴ്നാട് തെങ്കാശിയില്‍ ജനിച്ച പീര്‍ മുഹമ്മദ് നന്നേ ചെറുപ്പത്തില്‍ കേരളത്തിലേക്കെത്തുകയും മാപ്പിളപ്പാട്ട് രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കുകയും ചെയ്തു.

‘ഒട്ടകങ്ങള്‍ വരിവരിവരിയായ് കാരയ്ക്ക മരങ്ങള്‍ നിരനിരനിരയായ്’, ‘കാഫ് മല കണ്ട പൂങ്കാറ്റേ കാണിക്ക നീ കൊണ്ടു വന്നാട്ടേ’ തുടങ്ങി മലയാള മാപ്പിളഗാനരംഗത്ത് ആസ്വാദകര്‍ ഏറ്റെടുത്ത പല ഗാനങ്ങളും പീര്‍ മുഹമ്മദിന്റെ ശബ്ദത്തില്‍ പുറത്തിറങ്ങിയതാണ്.

സംസ്‌കാരം വൈകിട്ട് നാലുമണിക്ക് വളപട്ടണം മന്ന ഖബര്‍സ്ഥാനില്‍ നടക്കും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...