കര്‍ഷക സമരം; ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഉപരോധ സമരത്തിന്റെ ഭാഗമായി ചെങ്കോട്ടയിലെ സുരക്ഷ കര്‍ശനമാക്കി ഡല്‍ഹി പോലീസ്. ഡല്‍ഹി-എന്‍സിആര്‍ പരിധിയില്‍ 50,000 ത്തോളം സുരക്ഷാഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണിത്.

രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെ കര്‍ഷക സംഘടനകള്‍ ഉപരോധിക്കും. സമരം സമാപിക്കുക മൂന്ന്മണിക്ക് ഒരു മിനിറ്റുനേരം വാഹനങ്ങളുടെ ഹോണ്‍ മുഴക്കിയാവും.

അഞ്ചുതട്ടിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് കര്‍ഷകര്‍ ഡല്‍ഹിക്കു കടക്കാതിരിക്കാന്‍ സജ്ജമാക്കിയിരിക്കുന്നത്. കര്‍ഷക സംഘടനകള്‍ പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച്‌ പോലീസ് ലോണി അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നുണ്ട്.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷാ ചര്‍ച്ചനടത്തിയിരുന്നു

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....