ഡല്‍ഹി അതിർത്തികളിൽ ട്രാക്ടർ റാലിയുമായി കർഷകർ

കാർഷിക നിയമങ്ങൾക്കെതിരെ ട്രാക്ടർ റാലി പ്രതിഷേധവുമായി കർഷകർ. ഡൽഹിയുടെ നാല് അതിർത്തികളിലാണ് കർഷകർ ഇന്ന് ട്രാക്ടർ റാലി നടത്തിയത്. റിപ്പബ്ലിക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന കൂറ്റൻ ട്രാക്ടർ റാലിക്ക് മുന്നോടിയായുള്ള ഡ്രസ് റിഹേഴ്സൽ ആണിതെന്ന് കർഷക സംഘടനകൾ അറിയിച്ചു. റിപ്പബ്ലിക്ക് ദിനത്തിൽ ഡല്‍ഹിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ മാർച്ച് നടത്താനാണ് തീരുമാനം.

രാവിലെ പതിനൊന്നിനാണ് ട്രാക്ടർ റാലികൾ ഫ്ലാഗ് ഓഫ് ചെയ്തത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, കേരളം, ഉത്തരാഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കർഷകരാണ് സൂചനാ ശക്തിപ്രകടനത്തിൽ പങ്കെടുത്തത്. കേന്ദ്രസർക്കാരും കർഷകരുമായുള്ള ചർച്ച നാളെ നിശ്ചയിച്ചിരിക്കെയാണ് ട്രാക്ടർ റാലി നടത്തി കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകിയത്.

അതേസമയം, ഡൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം നാൽപത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. ഡൽഹിയിലും അതിർത്തികളിലും സുരക്ഷാ വിന്യാസം വർധിപ്പിച്ചിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...