കർഷക സമരം ; രാജ്യത്തെ എല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാൻ ആഹ്വാനം

കർഷക ബില്ലിനെതിരെ രാജ്യതലസ്ഥാനത്ത് കർഷർ നടത്തുന്ന സമരം 28ാം ദിവസത്തിലേക്ക് കടന്നു. കേന്ദ്ര സർക്കാരിന്റെ കാർഷിക പരിഷ്ക്കരണ നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി രാജ്യത്തെല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാനും കർഷകർ അഭ്യർത്ഥിച്ചു. റിലയൻസ്, അദാനി കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചരണം ശക്തമാക്കാനും കർഷക സംഘടനകൾ തീരുമാനിച്ചു.

കാർഷിക പരിഷ്ക്കരണ നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 26നാണ് കർഷകർ സമരം ആരംഭിച്ചത്. സമരം ഒരു മാസം പിന്നിടുന്ന ഘട്ടത്തിൽ കോർപ്പറേറ്റ് സമരമായി അതിനെ മാറ്റുകയാണ് കർഷകർ. ഇതിന്‍റെ ഭാഗമായി ജിയോ സിം, ഫോർചുൺ ഭക്ഷ്യ വസ്തുക്കൾ, റിലൈൻസ് പെട്രോൾ പമ്പുകൾ എന്നിവ ഉപേക്ഷിക്കാനുള്ള പ്രചരണം ശക്തമാക്കും. എല്ലാ സംസ്ഥാനങളിലും ജാഥകളും റാലികളും സംഘടിപ്പിക്കും. കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നത്തെ ഉച്ച ഭക്ഷണം ഉപേക്ഷിക്കണമെന്ന് രാജ്യത്തെ മുഴുവൻ ജനങ്ങളോടും കർഷകർ അഭ്യർത്ഥിച്ചു. അടുത്ത ഞായറാഴ്ച പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്‌ പരിപാടി തുടങ്ങുന്ന 11 മണിക്ക് പാത്രം കൊട്ടി പ്രതിഷേധിക്കാനും ആഹ്വാനമുണ്ട്.

 

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...