മക്കൾ രണ്ടുപേരും ക്ഷേത്രക്കുളത്തിൽ മുങ്ങിമരിക്കുന്നതു കണ്ടുനിൽക്കേണ്ടി വന്ന അച്ഛൻ ജീവനൊടുക്കി. സംഭവം നടന്നത് ചെന്നൈയിലാണ് .ക്ഷേത്രക്കുളത്തിൽ മക്കൾ രണ്ടുപേരും വീണെങ്കിലും മക്കളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലെത്തിച്ചതിനു പിന്നാലെയായിരുന്നു അച്ഛൻ ജീവനൊടുക്കിയത്. വെല്ലൂർ ആമ്പൂരിലെ കുന്നിൻ മുകളിലെ ക്ഷേത്രത്തിൽ വിനായക ചതുർഥിക്കെത്തിയ ലോകേശ്വരന്റെയും മീനാക്ഷിയുടെയും മക്കൾ ജസ്വന്തും (8) ഹരിപ്രീതയും (6) ആണു ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്. കുളത്തിൽ വീണു ഏകദേശംഒരു മണിക്കൂറിനു ശേഷം അഗ്നിശമനസേന എത്തിയാണു കുഞ്ഞുങ്ങളെ പുറത്തെടുത്തത്. അപ്പോഴും ജീവൻറെ തുടിപ്പ് തെല്ലു മാത്രമേ ആ കുഞ്ഞു ശരീരങ്ങളിൽ ഉണ്ടായിരുന്നുള്ളൂ. കുന്നിൻമുകളിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥർ തന്നെ മൃതശരീരം ചുമലിലേറ്റി 2 കിലോമീറ്റർ നടന്നു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാവിലെ ആശുപത്രിയിൽനിന്ന് ഇറങ്ങി അച്ഛൻ ലോകേശ്വരൻ നേരെ പോയത് റെയിൽവേ സ്റ്റേഷനിലേക്കാണ്. പ്ലാറ്റ്ഫോമിലെ കടയിൽ നിന്നു ജ്യൂസ് വാങ്ങി അതിൽ കീടനാശിനി കലർത്തിയാണ് ആത്മഹത്യചെയ്തത്. കഴിക്കാൻ ശ്രമിച്ച ഭാര്യയെ അതിന് അനുവദിക്കാതെ തള്ളിത്താഴെയിട്ട് കുഴഞ്ഞു വീഴുകയും ചെയ്തു. ജൂസ് കഴിച്ച് മരണവെപ്രാളം കാട്ടിയപ്പോൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.