ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം.

അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും. FIFA.com/tickets എന്ന ഓണ്‍ലൈന്‍ വഴിയാവും ടിക്കറ്റുകള്‍ ലഭിക്കുക. ലോകകപ്പ് ഫൈനല്‍ ദിവസമായ ഡിസംബര്‍ 18 വരെ ഈ ഘട്ടത്തിലെ വില്‍പന തുടരുമെന്ന് ഫിഫ അറിയിച്ചു. കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് വിഭാഗങ്ങളിലായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. നാലാം കാറ്റഗറി ടിക്കറ്റ് ഖത്തര്‍ റെസിഡന്‍റ്സിനു മാത്രമായി നീക്കിവെച്ചതാണ്. നേരത്തേ എടുത്ത ടിക്കറ്റുകള്‍ വില്‍ക്കാനും ആവശ്യക്കാര്‍ക്ക് സ്വന്തമാക്കാനുമുള്ള പുനര്‍വില്‍പന പ്ലാറ്റ്ഫോം ഒക്ടോബറില്‍ ആരംഭിക്കും.

ഇതുവരെ 24.5 ലക്ഷം മാച്ച്‌ ടിക്കറ്റുകളാണ് സംഘാടകര്‍ വിറ്റത്. ജൂലൈ അഞ്ചിന് ആരംഭിച്ച 40 ദിവസത്തിലേറെ നീണ്ടുനിന്ന മൂന്നാം ഘട്ടത്തില്‍ മാത്രം 5.20 ലക്ഷം ടിക്കറ്റുകള്‍ ആരാധകര്‍ സ്വന്തമാക്കിയിരുന്നു. ആതിഥേയരായ ഖത്തറില്‍നിന്നാണ് ടിക്കറ്റിന് ഏറ്റവും ആവശ്യക്കാരുണ്ടായത്. അമേരിക്ക, ഇംഗ്ലണ്ട്, സൗദി അറേബ്യ, മെക്സികോ, യു.എ.ഇ, ഫ്രാന്‍സ്, അര്‍ജന്‍റീന, ബ്രസീല്‍, ജര്‍മനി എന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റു രാജ്യങ്ങള്‍. ഗ്രൂപ് റൗണ്ടിലെ മത്സരങ്ങളായ കാമറൂണ്‍-ബ്രസീല്‍, ബ്രസീല്‍-സെര്‍ബിയ, പോര്‍ചുഗല്‍-ഉറുഗ്വായ്, കോസ്റ്ററീക-ജര്‍മനി, ആസ്ട്രേലിയ-ഡെന്മാര്‍ക് എന്നീ മത്സരങ്ങള്‍ക്ക് അവസാന ഘട്ടത്തില്‍ ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയിലേക്ക്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ ഉയരുന്നു. ജലനിരപ്പ് 141 അടിയിൽ എത്തിയാൽ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ്‌ നൽകും. ഇന്നലെ വൈകീട്ട് ജലനിരപ്പ്‌ 140.50 അടിയിലെത്തിയിരുന്നു.തമിഴ്‌നാട്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത്‌ സെക്കൻഡിൽ 511 ഘനയടിയായി തുടരുകയാണ്‌....

‘സഞ്ജുവിനെ കുറിച്ച്‌ സംസാരിക്കണം’; രൂക്ഷമായി പ്രതികരിച്ച്‌ ദിനേശ് കാര്‍ത്തിക്ക്

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ നിന്ന് അവഗണിക്കപ്പെടുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്ക്. സഞ്ജുവിന് കുറച്ച്‌ അവസരങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അപ്പോഴെല്ലാം അദ്ദേഹം നല്ല പ്രകടനം...

പോളണ്ടിനെ തകർത്ത് ലോകകപ്പ് ഫ്രാൻസ് ക്വാർട്ടറിൽ

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ, ഇരു പകുതിയിലും പൊരുതിക്കളിച്ച പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. എംബാപ്പേ തകർത്താടിയ മത്സരത്തിൽ ആധികാരികമായായിരുന്നു ഫ്രഞ്ച് വിജയം, ആദ്യ പകുതിയിലും രണ്ടാം...