സിനിമ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍

സനോജ് എ എസ്‌ ||SEPTEMBER 29,2021

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‌റെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ സിനിമ തിയറ്ററുകള്‍ വീണ്ടും തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകും. സ്‌കൂളുകള്‍ വരെ തുറക്കുന്ന സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിയറ്റര്‍ ഉടമകള്‍ രംഗത്ത് എത്തിയിരുന്നു. ശനിയാഴ്ച നടക്കുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

അന്‍പത് ശതമാനം സീറ്റില്‍ പ്രവേശനത്തിനാണ് ശ്രമം. അതേസമയം എസി പ്രവര്‍ത്തിക്കുന്നതില്‍ ആരോഗ്യവകുപ്പ് എതിര്‍പ്പ് ഉന്നയിക്കുന്നുണ്ട്
പക്ഷേ ഹോട്ടലുകള്‍ തുറന്നപോലെ എ സി ഉപയോഗിക്കാതെ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല.

മാസ്‌കും സാമൂഹിക അകലം ഉള്‍പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്നാണ് സിനിമ പ്രവര്‍ത്തകര്‍ പറയുന്നത്. ജനുവരിയില്‍ തുറന്ന സമയത്ത് കോവിഡ് പ്രോടോകോള്‍ കൃത്യമായി പാലിച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് തിയേറ്റര്‍ ഉടമകള്‍ സര്‍കാരിന്റെ തീരുമാനത്തെ കാത്തിരിക്കുന്നത്. അതേസമയം തിയേറ്റര്‍ തുറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മൂന്ന് മാസത്തെ വിനോദ നികുതി സംസ്ഥാന സര്‍കാര്‍ ഒഴിവാക്കിയിരുന്നു

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം: പേര് വിലക്കി ഫിലിം ചേംബർ

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബർ. ഹിഗ്വിറ്റ എൻ.എസ് മാധവന്റെ പ്രശസ്തമായ നോവലെന്നും ചേംബർ. അതേസമയം ഹിഗ്വിറ്റ എന്ന പേര് പിൻവലിക്കില്ലെന്ന നിലപാട് സംവിധായകൻ...

‘ക്ഷണിക്കപ്പെട്ടത് ജൂറി തലവനായി, ചെയ്തത് എന്റെ ജോലി മാത്രം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി നാദവ് ലാപിഡ്

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ...

പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് മുതല്‍

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ അതിന്‍റെ രണ്ടാം ഘട്ടത്തില്‍. ലെവല്‍ 2ല്‍ ഇന്ന് മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ജയിക്കുന്ന ടീമിനു മാത്രമേ ഇന്നുമുതല്‍ ഖത്തറില്‍ സ്ഥാനമുള്ളൂ. അതുകൊണ്ടുതന്നെ ജയം മാത്രം ലക്ഷ്യംവച്ച്‌ ഇന്നു...