തവനൂര്‍ പിടിക്കാന്‍ ജലീലിനെതിരെ യു.ഡി.എഫ് പരിഗണിക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെ?

തവനൂര്‍ മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ തന്ത്രങ്ങള്‍ മെനഞ്ഞ് യു.ഡി.എഫ്. എല്‍.ഡി.എഫില്‍ മന്ത്രി കെ.ടി ജലീല്‍ തന്നെ ഇത്തവണയും സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറക്കുറെ ഉറപ്പായതോടെ പൊതുസ്വതന്ത്രരെ രംഗത്ത് ഇറക്കാനാണ് യു.ഡി.എഫ് നീക്കം.

കഴിഞ്ഞ രണ്ട് തവണയും ഇടത് സ്വതന്ത്രന്‍ കെ.ടി ജലീലാണ് മണ്ഡലത്തില്‍ ജനപ്രതിനിധി. 2011 ല്‍ 6854ലും 2016-ൽ 17064 ആയിരുന്നു ഭൂരിപക്ഷം. നിലവിലെ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് 2011 ലും യൂത്ത് കോൺഗ്രസ് നേതാവ് ഇഫ്‍തിഖാരുദ്ദീൻ 2016 ലും കെ.ടി ജലീലിനോട് പരാജയപ്പെട്ടു. എന്നാല്‍ ഇത്തവണ എങ്ങനെയും മണ്ഡലം പിടിച്ചെടുക്കണം എന്ന ലക്ഷ്യവുമായാണ് യു.ഡി.എഫ് മത്സരത്തിനിറങ്ങുന്നത്. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥി വരണമെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്.

സ്ഥാനാർഥി പ്രഖ്യാപനം അടുക്കുന്നതിനിടയ്ക്കാണ് വീണ്ടും ഇത്തവണ ഫിറോസ് കുന്നുംപറമ്പിന്‍റെ പേര് മണ്ഡലത്തിൽ ഉയര്‍ന്ന് കേള്‍ക്കുന്നത്. ഫിറോസിനെ തവനൂരില്‍ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് മുസ്‍ലിം ലീഗിന്‍റെ പിന്തുണയുമുണ്ട്. നേരത്തെ ഫിറോസ് കുന്നുപറമ്പിലിന്‍റെ പേര് ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ മത്സരിക്കാന്‍ ഫിറോസ് സന്നദ്ധത അറിയിച്ചിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് മണ്ഡലത്തില്‍ മത്സരിക്കുന്നതെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളിയാണ് പരിഗനയിലുള്ളത്. ഡി.സി.സി ഭാരവാഹി അഡ്വ പത്മകുമാറിന്‍റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....