തവനൂരില്‍ മത്സരിക്കുമെന്ന് ഫിറോസ് കുന്നുംപറമ്ബില്‍

മലപ്പുറം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി തവനൂരില്‍ മത്സരിക്കുമെന്ന് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്ബില്‍. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിളിച്ച്‌ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായി അവകാശപ്പെട്ട് അദ്ദേഹം രംഗത്തെത്തി. തന്റെ എതിരാളി ആരെന്നത് പ്രശ്നമില്ലെന്നും ഫിറോസ് പറഞ്ഞു.

ഫിറോസിനെ തവനൂരില്‍ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് മുസ്ലിം ലീഗിന്റെ പിന്തുണയുണ്ട്. സ്ഥാനാര്‍ത്ഥിയായ് തന്റെ പേര് ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ മത്സരിക്കാന്‍ ഫിറോസ് നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. ഇത്തവണയും എല്‍.ഡി.എഫിനുവേണ്ടി തവനൂരില്‍ കെ.ടി. ജലീല്‍ തന്നെയാണ് മത്സരിക്കുന്നത്. എങ്ങനെയും മണ്ഡലം പിടിച്ചെടുക്കണം എന്ന ലക്ഷ്യവുമായാണ് യു.ഡി.എഫ് മത്സരത്തിനിറങ്ങുന്നത്. വിജയസാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥി വരണമെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്.

മണ്ണാര്‍ക്കാട് മുന്‍ എം.എല്‍.എയായ കളത്തില്‍ അബ്ദുള്ളയുടെ ഡ്രൈവറായിരുന്നു ഫിറോസ്. അബ്ദുളള വികലാംഗ കോര്‍പറേഷന്റെ സംസ്ഥാന ചെയര്‍മാനായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം നടത്തിയ യാത്രകളും അന്നുകണ്ട ജീവിതങ്ങളുമാണ് ഇന്ന് ഈ കാണുന്നതരത്തില്‍ ഫിറോസിനെ സൃഷ്ടിച്ചത്. പിന്നീട് ആലത്തൂര്‍ ടൗണില്‍ ഒരു മൊബൈല്‍ കട നടത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് സേവനരംഗത്തേക്ക് തിരിയുന്നത്. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല എന്നായിരുന്നു ഫിറോസ് പണ്ട് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...