ആറ് മാസത്തിനു ശേഷം ആദ്യ കൊവിഡ് മരണം; ന്യൂസീലൻഡ് അടച്ചുപൂട്ടി

ന്യൂസീലന്‍ഡില്‍ ആറ് മാസത്തിനു ശേഷം ആദ്യ കൊവിഡ് മരണം. ഒരു കൊവിഡ് കേസ് പോലും ഇല്ലാതിരുന്ന രാജ്യത്ത് അടുത്തിടെ കേസുകള്‍ വീണ്ടും വര്‍ധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ വര്‍ഷത്തെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. 90 വയസുള്ള വയോധികയാണ് മരണപ്പെട്ടത്. ഓക്ക്‌ലന്‍ഡ് ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു മരണം.

കൊവിഡ് ഡെല്‍റ്റ വകഭേദമാണ് ഇപ്പോള്‍ ന്യൂസീലന്‍ഡില്‍ പടരുന്നത്. 782 കേസുകള്‍ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഓക്ക്‌ലന്‍ഡിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 6 മാസക്കാലമായി ഒരു കൊവിഡ് കേസ് പോലും ന്യൂസീലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യം മുഴുവന്‍ ലോക്ക്ഡൗണിലാണ്.

മുന്‍പ് കൊവിഡ് ബാധ പിടിച്ചുകെട്ടിയതുപോലെ എളുപ്പമല്ല ഡെല്‍റ്റ വകഭേദമെന്ന് മന്ത്രി ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു. വൈറസ് ബാധയുടെ വേഗവും തീവ്രതയും വളരെ അധികമാണ്. മുന്‍പ് കൊവിഡിനെ നിയന്ത്രിച്ചതുപോലെ ഇപ്പോള്‍ നിയന്ത്രിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഡെല്‍റ്റ കാര്യങ്ങളെല്ലാം തകിടംമറിച്ചു. ഞങ്ങളുടെ തയ്യാറെടുപ്പുകളൊക്കെ പോരാതായിരിക്കുന്നു. ഭാവി പദ്ധതികളെപ്പറ്റി കൂടുതല്‍ നല്ല രീതിയില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്വിസ് പടയെ കെട്ടുകെട്ടിച്ച്‌ പറങ്കികള്‍

ദോഹ: പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ കെട്ടുകെട്ടിച്ച്‌ പറങ്കിപ്പട. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിസ് പടയെ പരാജയപ്പെടുത്തി പറങ്കികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് പ്രവേശിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്...

കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയും ഐസിടി അക്കാഡമിയുമായി കൈകോര്‍ത്ത് ‘ഡിജിറ്റല്‍ യൂത്ത് ഹാക്കത്തോണ്‍’ അവതരിപ്പിച്ച് നെസ്റ്റ് ഡിജിറ്റല്‍

• സംസ്ഥാനത്തെ നിരവധി പ്രൊഫഷണൽ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതി ഉപകാരപ്രഥമാകും • വിജയികള്‍ക്ക് 1 ലക്ഷം രൂപവരെ സമ്മാനവും നെസ്റ്റ് ഡിജിറ്റലില്‍ തൊഴിലവസരങ്ങളും കൊച്ചി, ഡിസംബര്‍ 7, 2022: കേരളത്തിലെ മുന്‍നിര വ്യവസായ സംരംഭമായ നെസ്റ്റ് ഗ്രൂപ്പിന്റെ...

ദക്ഷിണകൊറിയന്‍ സിനിമ കണ്ടതിന് ഉത്തരകൊറിയയില്‍ വിദ്യാര്‍ഥികള്‍ക്കു വധശിക്ഷ

സീയൂള്‍: അമേരിക്കയിലെയും ദക്ഷിണകൊറിയയിലെയും സിനിമകള്‍ കണ്ടതിന്‍റെ പേരില്‍ ഉത്തരകൊറിയയില്‍ രണ്ടു വിദ്യാര്‍ഥികളെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി റിപ്പോര്‍ട്ട്. 16, 17 വയസുള്ള രണ്ട് ആണ്‍കുട്ടിളെയാണു വധിച്ചത്. ഒക്ടോബറില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നതെന്ന് ഇന്‍ഡിപെന്‍ഡന്‍റ്, മിറര്‍ വെബ്സൈറ്റുകളിലെ...