വിഷു-ഈസ്റ്റര്‍ കിറ്റ് വിതരണം ആരംഭിച്ചു; സ്പെഷ്യല്‍ അരി വിതരണം ഇന്നുമുതല്‍

ഏപ്രിലിലെ വിഷു, ഈസ്‌റ്റര്‍ സ്‌പെഷ്യല്‍ ഭക്ഷ്യക്കിറ്റ്‌ വിതരണം ആരംഭിച്ചു. വിഷു‌, ഈസ്‌റ്റര്‍ ആഘോഷങ്ങള്‍ക്ക്‌ മുമ്ബ്‌ പരമാവധി ആളുകള്‍ക്ക്‌ കിറ്റ്‌ ലഭ്യമാക്കാനാണ്‌ വിതരണം നേരത്തെയാക്കിയത്‌.

കിറ്റ്‌ എത്താത്ത റേഷന്‍ കടകളില്‍ ഉടന്‍ എത്തിക്കുമെന്ന്‌ ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌ അധികൃതര്‍ അറിയിച്ചു. ഫെബ്രുവരിയിലെ കിറ്റ്‌ വിതരണം ബുധനാഴ്‌ച അവസാനിക്കും.

മാര്‍ച്ചിലെ കിറ്റ്‌ വാങ്ങാത്തവര്‍ക്ക്‌ ഇപ്പോള്‍ വാങ്ങാം‌. ഒരു കിലോ പഞ്ചസാരയും അര ലിറ്റര്‍ വെളിച്ചെണ്ണയും പയര്‍ വര്‍ഗങ്ങളുമുള്‍പ്പടെ 14 ഇനമാണ്‌ കിറ്റിലുള്ളത്‌.

സംസ്ഥാനത്തെ മുന്‍ഗണനേതര റേഷന്‍ കാര്‍ഡുകാര്‍ക്ക്‌ 10 കിലോഗ്രാം വീതം അരി 15 രൂപ നിരക്കില്‍ ബുധനാഴ്‌ച മുതല്‍ നല്‍കും. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ പരാതിയില്‍ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ്‌ കമീഷന്‍ ഉത്തരവ്‌ ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. 24.96 ലക്ഷം നീല കാര്‍ഡുകാര്‍ക്കും 25.92 ലക്ഷം വെള്ള കാര്‍ഡുകാര്‍ക്കും കുറഞ്ഞ നിരക്കില്‍ അരി ലഭിക്കും.

കോവിഡ്‌ പ്രതിസന്ധിയെതുടര്‍ന്ന്‌ സംസ്ഥാന സര്‍ക്കാര്‍ 2020 ഏപ്രില്‍ മുതല്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റ്‌ വിതരണത്തിന്റെ ഭാഗമായാണ്‌ വിഷു, ഈസ്‌റ്റര്‍ കിറ്റും‌.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...