ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം നൽകുന്ന നാടാണ് കേരളം.റീതിങ്ക് ട്യൂറിസം എന്ന ആശയത്തെ ഉൾക്കൊണ്ട് പ്രകൃതി ഭംഗി ആസ്വദിച്ച് പെരിയാർ നദിയിലൂടെ ഒരു ഹൗസ് ബോട്ട് യാത്രയാണ് ആസ്റ്റർ മെഡ്സിറ്റി ഒരുക്കിയിരിക്കുന്നത്.

മെഡിക്കൽ സേവനങ്ങൾക്കായി വിദേശത്ത് നിന്നും കേരളത്തിനു പുറത്ത് നിന്നും എത്തുന്നവർക്കായാണ് ഹൗസ് ബോട്ട് യാത്ര. ചികിത്സയ്ക്കായി വിദേശത്തുനിന്ന് എത്തുന്നവർക്ക് ഒരു പുത്തൻ അനുഭവം നൽകുക എന്നതാണ് ഹൗസ് ബോട്ട് യാത്രയുടെ ലക്ഷ്യം.

രാജ്യത്തെ വിവിധ ഹോസ്പിറ്റൽ സർവേകളിൽ രാജ്യത്ത് പതിനഞ്ചാം സ്ഥാനവും, സൗത്ത് ഇന്ത്യയിൽ അഞ്ചാം സ്ഥാനവും, കൊച്ചിയിൽ ഒന്നാം സ്ഥാനവും ആസ്റ്റർ മെഡ്സിറ്റിക്കാണ്.വിദേശ രാജ്യങ്ങളിലേതിനു സമാനമായ നിലവാരമുള്ള ചികിത്സ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ വിഭാവനം ചെയ്ത ആസ്റ്റർ മെഡ്സിറ്റി ഇന്ന് റോബോട്ടിക് സർജറി പോലുള്ള അത്യാധുനിക നൂതന ചികിത്സാ രംഗത്തും മുൻപന്തിയിലാണ്. മെഡിക്കൽ ടൂറിസം രംഗത്ത് ഒരു പുതിയ ചുവടുവെയ്പ് എന്ന രീതിയിൽ വിദേശത്തു നിന്ന് ചികിത്സയ്ക്കായി എത്തുന്നവർക്ക് നമ്മുടെ നാടിനെ കൂടുതൽ അടുത്തറിയാൻ ഹൗസ് ബോട്ട് യാത്ര സഹായിക്കുമെന്ന് ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള ആൻഡ് ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.

ചെക്കപ്പുകൾക്കായി രാവിലെ എത്തുന്നവർക്ക് ഹൗസ് ബോട്ടിൽ നിന്നാണ് പ്രഭാത ഭക്ഷണം. എല്ലാ ചെക്കപ്പുകൾക്കും ശേഷം തിരിച്ചെത്തുമ്പോൾ ഹൗസ് ബോട്ടിലുള്ള സായാഹ്ന യാത്രയും ആസ്റ്റർ ഒരുക്കിയിട്ടുണ്ട്.കേരളത്തിലെ മെഡിക്കൽ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകുന്ന ഇത്തരം ന്യൂതന ആശയങ്ങൾ വളരെ പ്രയോജന പ്രദമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പരാമർശിച്ചു, ഇത്തരം ആശയങ്ങൾ കേരള ടൂറിസത്തിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്തംബർ 28 -ന് ആരംഭിക്കുന്ന ഈ സംരംഭം അസർബൈജാൻ അംബാസഡർ ഡോ അഷ്റഫ് ശിഖാലിയേവ് ഉദ്ഘാടനം ചെയ്യും.

ആസ്റ്റർ മെഡ്സിറ്റി ഓപ്പറേഷൻസ് ഹെഡ് ജെയേഷ് വി നായര്‍, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ക്ലസ്റ്റർ സർവ്വീസ് എക്സലൻസ് ഹെഡ് വൈശാഖ് സീതാറാം എന്നിവർ പ്രസ്സ് മീറ്റിൽ പങ്കെടുത്തു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മഹാപ്രളയത്തിന്റെ കഥ പറയാന്‍ വന്‍ താരനിര; ജൂഡ് ആന്റണി ചിത്രം ‘2018’ന്റെ ഫസ്റ്റ് ലുക്ക്

നാല് വര്‍ഷം മുമ്ബ് കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ചിത്രം '2018 EVERYONE IS A HERO' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ടൊവീനോ തോമസ്, അസിഫ് അലി,...

മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയിലേക്ക്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ ഉയരുന്നു. ജലനിരപ്പ് 141 അടിയിൽ എത്തിയാൽ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ്‌ നൽകും. ഇന്നലെ വൈകീട്ട് ജലനിരപ്പ്‌ 140.50 അടിയിലെത്തിയിരുന്നു.തമിഴ്‌നാട്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത്‌ സെക്കൻഡിൽ 511 ഘനയടിയായി തുടരുകയാണ്‌....

‘സഞ്ജുവിനെ കുറിച്ച്‌ സംസാരിക്കണം’; രൂക്ഷമായി പ്രതികരിച്ച്‌ ദിനേശ് കാര്‍ത്തിക്ക്

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ നിന്ന് അവഗണിക്കപ്പെടുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്ക്. സഞ്ജുവിന് കുറച്ച്‌ അവസരങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അപ്പോഴെല്ലാം അദ്ദേഹം നല്ല പ്രകടനം...