‘ദി ഹണ്ട്രഡ്’ ക്രിക്കറ്റ് മത്സരത്തിലെ ലണ്ടന്‍ സ്പിരിറ്റ് ടീമിന്‍്റെ പരിശീലകനും മുന്‍ ഓസ്ട്രേലിയന്‍ താരവുമായ ഷെയ്ന് വോണിനു കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് താരത്തെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ഇന്ന്, ലണ്ടന്‍ സ്പിരിറ്റും സതേണ്‍ ബ്രേവും തമ്മിലുള്ള മത്സരം ആരംഭിക്കുന്നതിനു മുന്‍പ് വോണ്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ ആന്‍്റിജന്‍ പരിശോധനയിലാണ് വോണ്‍ വൈറസ് ബാധിതനാണെന്ന് കണ്ടെത്തിയത്. താരത്തിന്‍്റെ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് ഇതുവരെ വന്നിട്ടില്ല.