ആം ആദ്മി പാർട്ടിയുടെ പഞ്ചാബിലെ രാജ്യസഭാ സ്ഥാനാർഥിയായി മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. ഈ മാസാവസാന൦ നടക്കുന്ന തെരഞ്ഞെടുപ്പിൽ.പഞ്ചാബിലെ അഞ്ച് സീറ്റുകളില്‍ ഒന്നിൽ ഹർഭജനെ മത്സരിപ്പിക്കുമെന്നാണ് എഎപി വൃത്തങ്ങൾ നൽകുന്ന വിവരം.
പഞ്ചാബില്‍ കോൺഗ്രസിനെ അട്ടിമറിച്ചു എഎപി മികച്ച ഭൂരിപക്ഷം നേടി അധികാരം ഏറ്റെടുത്തോടെയാണ് ഹര്ഭജന് ക്ഷണം സ്വീകരിച്ചതെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ തന്നെ താരത്തെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമം ആം ആദ്മി നടത്തിയിരുന്നു. നേരത്തെ ബി ജെ പിയും ഹർഭജനെ തങ്ങളുടെ കൂട്ടത്തിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നെന്നു വാർത്തകളുണ്ടായിരുന്നു. എന്നാൽ ഹർഭജൻ ഇത് നിഷേധിച്ചിരുന്നു.