മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പ്രശാന്ത ഡോറ (44) അന്തരിച്ചു. അപൂര്‍വ രോഗം ബാധിച്ച് ചൊവ്വാഴ്ചയായിരുന്നു അദ്ദേഹം മരിച്ചത് .ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ സ്പോര്‍ട്ടിങ്, മോഹന്‍ ബഗാന്, തുടങ്ങി കൊല്‍ക്കത്തയിലെ മൂന്ന് മുന്‍നിര ക്ലബ്ബുകളുടെ ഗോള്‍വല കാത്ത താരമാണ് പ്രശാന്ത ഡോറ.
2020 ഡിസംബറില്‍ ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് (എച്ച്.എല്‍.എച്ച്) എന്ന രോഗം ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹം ദീര്‍ഘ നാളത്തെ ചികിത്സയിലായിരുന്നു.
ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ബാധിച്ച് അണുബാധയിലേക്കോ അര്‍ബുദത്തിലേക്കോ നയിക്കുന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത .പ്രശാന്തന്റെ സഹോദരന് ഹേമന്ദ ഡോറയാണ് മരണ വിവരം അറിയിച്ചത്.