പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ വി കെ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ വിടാനാകില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ അയച്ചാൽ അണുബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് മെഡിക്കൽ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹീംകുഞ്ഞിനെ കസ്റ്റഡിയിൽ വിട്ടയക്കേണ്ടതില്ലെന്ന കോടതിയുടെ തീരുമാനം.
മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം പരിഗണിച്ച ശേഷമേ ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂയെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രിയില്‍ നിലവിലെ ചികിത്സകള്‍ നല്കാന് കഴിയുമോയെന്ന് ഡിഎംഒ അറിയിക്കണമെന്നും കോടതി പറഞ്ഞു. അങ്ങനെയെങ്കിൽ ആശുപത്രിയിൽ വെച്ചാകും അദ്ദേഹത്തെ ചോദ്യം ചെയ്യുക. നാളെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.