കർഷകരെ വഞ്ചിച്ചു ; പത്മവിഭൂഷണ്‍ പുരസ്‌കാരം തിരിച്ചു നല്‍കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി

കർഷക നിയമത്തിനെതിരെ സമരം ചെയ്യുന്നവർക്ക് പിന്തുണയുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ. കർഷകരോടുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് അദ്ദേഹം പത്മ വിഭൂഷൺ സർക്കാരിന് തിരിച്ചുനല്കി. സമരത്തില്‍ താനും പങ്കുചേരുകയാണെന്നും കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചെന്നും ബാദല്‍ ആരോപിച്ചു.

സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് പത്മശ്രീ, അർജുന പുരസ്കാരങ്ങൾ തിരിച്ചുനല്കുമെന്ന് കായിക താരങ്ങളും വ്യക്തമാക്കിയിരുന്നു. തുടർന്ന് ഡിസംബര്‍ അഞ്ചിന് പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ച് ദില്ലിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും താരങ്ങൾ വ്യക്തമാക്കി. കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് അകാലിദളും എന്‍ഡിഎ മുന്നണിയില്‍ നിന്ന് വിട്ടിരുന്നു.

കർഷകർ സമാധാനപരമായി സമരം നടത്തിയിട്ടും ജലപീരങ്കികളും ഷെല്ലുകളും ഉപയോഗിച്ച് അവരെ ഉപദ്രവിച്ചുവെന്ന് ഹോക്കി മുന്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ സജ്ജന്‍ സിംഗ് ചീമ പറഞ്ഞു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...