കേരളത്തിലാദ്യമായി കാപ്പ ചുമത്തപ്പെട്ട തട്ടിപ്പുകാരി; സന്ധ്യ ശിവജിത്ത് വീണ്ടും അറസ്റ്റിലായി

കേരളത്തിലെ വനിതാ കുറ്റവാളികളിൽ ആദ്യമായി കാപ്പ ചുമത്തപ്പെട്ട ഫോർട്ട്കൊച്ചി താമരപ്പറമ്പ് സ്വദേശിയായ സന്ധ്യ ശിവജിത്ത് വീണ്ടും അറസ്റ്റിൽ. ഇതിന് മുൻപും നിരവധി തട്ടിപ്പ് കേസുകളിൽ ഇവർ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിലവിൽ കാക്കനാട് ജയിലിൽ റിമാന്റിലുള്ള സന്ധ്യയ്‌ക്കെതിരെ ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളെല്ലാം തന്നെ സാമ്പത്തിക തട്ടിപ്പ് , ജോലി വാഗ്ദാന തട്ടിപ്പ് , മുക്കുപണ്ട തട്ടിപ്പ്, വിവാഹ തട്ടിപ്പ് എനിവയാണ്. 40 വയസിന് മുകളിൽ പ്രായമുള്ള സന്ധ്യ ശിവജിത്ത് 22 കാരി എന്ന പേരിലാണ് വിവാഹ തട്ടിപ്പുകൾ നടത്തുന്നത്.

തിരുവനന്തപുരം സ്വദേശിയായ യുവാവിനെ വ്യാജ രേഖകൾ കാണിച്ച് വിവാഹം കഴിക്കാൻ ശ്രമിച്ചതിനാണ് സന്ധ്യ അവസാനമായി അറസ്റ്റിലായത്. ഏകദേശം മുപ്പതിലധികം കേസുകളിൽ പ്രതിയായ ഇവർക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്ന് ഫോർട്ട്കൊച്ചി സിഐ മനുരാജ് ജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

യഥാർത്ഥ പേരായ സന്ധ്യ ശിവജിത്ത് എന്നത് മറച്ചുവെച്ചുകൊണ്ട് വ്യാജമായി പലപ്പേരുകളിൽ ഉള്ള തിരിച്ചറിയൽ രേഖകൾ ഇവർ നിർമ്മിച്ചിട്ടുണ്ട്. ഏഴോളം മാട്രിമോണി ആപ്ലിക്കേഷനുകളിൽ രജിസ്റ്റർ ചെയ്ത് പത്തോളം വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ സാധാരണക്കാരായ ആളുകൾ അവരുടെ മക്കളുടെ വിവാഹ ആവശ്യത്തിന് സ്വർണ്ണം വാങ്ങിക്കാൻ സ്വരുക്കൂട്ടിയ പണവും പ്രമുഖ ജ്വല്ലറികളുടെ പേരിലുള്ള എസ്റ്റിമേറ്റ് കാണിച്ചും ചിലരെ മുക്കുപണ്ടം നൽകിയും കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടുകയും ചെയ്തിട്ടുണ്ട് സന്ധ്യ.

മാനഹാനിയും കേസുമായി മുൻപോട്ട് പോകാനുള്ള ബുദ്ധിമുട്ടും ഓർത്ത് പലരും ഇവർക്കെതിരെ പരാതി നൽകാൻ മടിക്കുകയാണ്. ശ്രീ സജിത്ത് , ദിവ്യ, അർച്ചന എന്നീ പേരുകളിൽ നൂറോളം ആളുകളിൽ നിന്നും ഇവർ പണം തട്ടിയതായാണ്
ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിൽ മാത്രമായി നൂറിലധികം ബാങ്ക് അക്കൗണ്ടുകളും ഇവർക്കുണ്ട്. സാമ്പത്തിക തിരിമറികളുമായി ബന്ധപ്പെട്ട് ഈ അക്കൗണ്ടുകളെല്ലാം ഫ്രീസ് ചെയ്യാനായി നിലവിൽ പോലീസ് നോട്ടിസ് നല്കയിരിക്കുകയാണ്. കൂടുതലും ഇവരുടെ തട്ടിപ്പിന് ഇരയാകുന്നത് സാധരണക്കാരായ ആളുകളാണ്. പല പ്രമുഖരുടെ പേരും ഉന്നതബന്ധവും ഇവർ ഉന്നയിക്കാറുള്ളതിനാൽ സാധാരണ ജനങ്ങൾ ഇവരുടെ വലയിൽ വീഴാനുള്ള സാധ്യത കൂടുതലാണ്. ഇവർ അറസ്റ്റ് ചെയ്യപ്പെട്ടതറിഞ്ഞ് നിരവധി ആളുകളാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...