കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയ്ഡിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ പൊലീസ് ഓഫീസറായ ഡെറക് ചൗവിന് 22 വര്‍ഷവും ആറു മാസവും തടവ് ശിക്ഷ വിധിച്ച് കോടതി. ജോര്‍ജ് ഫ്ളോയിഡിനോട് കാണിച്ച ക്രൂരത, ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തു എന്നിവയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി.
2020 ല്‍ 48 കാരനായ ജോര്‍ജ് ഫ്ളോയ്ഡിനെ അറസ്റ്റ് ചെയ്യവെ ചൗവിന് ഫ്ളോയ്ഡിന്റെ കഴുത്ത് ചവിട്ടി പിടിച്ചത് മരണത്തിന് വഴിവെക്കുകയായിരുന്നു.
ഗുരുതര കൃത്യങ്ങള്‍ ചെയ്ത കുറ്റവാളികളുടെ പട്ടികയില്‍ ചൗവിന്റെ പേര് ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ച കോടതി ഇയാള്‍ക്ക് ആജീവനാന്തം തോക്ക് കൈവശം വെക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ചൗവിന് പുറമെ മറ്റ് മൂന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഫ്ളോയിഡിന്റെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിച്ചതിന്റെ പേരില്‍ കോടതി ശിക്ഷ വിധിച്ചു.