കൊച്ചി: സ്വർണവിലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിലയിടിയുന്നു. പവന് 200 രൂപ താഴ്ന്ന് 36,400 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550ആയി. ഇതോടെ ഈ മാസത്തെ ഏറ്റവും കുറവ് വിലനിലവാരമാണ് ഇന്ന് സ്വർണത്തിനുളളത്. ജൂൺ ആദ്യം 36,960 വരെയായി ഉയർന്നിരുന്ന സ്വർണവില കഴിഞ്ഞ ദിവസം കുറഞ്ഞ് 36,600 രൂപയിലെത്തിയിരുന്നു.
രാജ്യത്തും കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 20 കാരറ്റ് 10ഗ്രാം സ്വർണത്തിന് 48,588 രൂപയായി. 0.61 ശതമാനത്തിന്റെ കുറവ്. ആഗോളവിപണിയിൽ ഡോളർ കരുത്താർജിക്കുകയും അമേരിക്കൻ ഫെഡ് റിസർവിന്റെ പോളിസി പ്രഖ്യാപിക്കുവാനിടയുളളതിനാൽ നിക്ഷേപകർ കരുതലെടുക്കുകയും ചെയ്തതോടെ സ്വർണവില ഔൺസിന് 0.6 ശതമാനം കുറഞ്ഞ് 1854.58 ആയി.