കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണ്ണവില കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപയും കൂടി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞിരുന്നു. 33,520 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. 4190 രൂപയാണ് ഗ്രാമിന്റെ വില.
അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില കുറഞ്ഞു. 0.2 ശതമാനം ഇടിഞ്ഞ് ട്രോയ് ഔണ്‍സിന് 1,724.03 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വിലയും ഇടിഞ്ഞിരുന്നു.
യു.എസിലെ ട്രഷറി ആദായം ഉയര്‍ന്നതും ഡോളര്‍ കരുത്താര്‍ജിക്കുന്നതുമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.