അര്‍ജുന്‍ ആയങ്കിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

അമൃത || AUGUST 25,2021

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. നിബന്ധനകളോടെയാണ് അര്‍ജുന് കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, സംസ്ഥാനം വിട്ട് പോകരുത്, ജാമ്യത്തുക രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് അര്‍ജുന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 28 നാണു സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്നത്.

അതേസമയം, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ വന്‍ കള്ളക്കടത്ത് സംഘം തന്നെയുണ്ടെന്നാണ് കസ്റ്റംസ് വാദിക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങള്‍ സഞ്ചരിച്ച കാറുകളിലൊന്ന് അര്‍ജുന്‍ രണ്ടു ലക്ഷം രൂപ നല്‍കി വാടകയ്ക്കെടുത്തതാണെന്നും സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാത്ത അര്‍ജുന്‍ പണമുണ്ടാക്കിയത് സ്വര്‍ണക്കടത്തിലൂടെയാണെന്നാണ് കസ്റ്റംസ് പറയുന്നത്.

ജയിലില്‍ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച്‌ അര്‍ജുന്‍ ആളുകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അര്‍ജുന് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഭാര്യ അമല മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...