സ്വര്‍ണകടത്ത് കേസ്:CBI അന്വേഷണം വേണമെന്ന് വിഡി സതീശന്‍

സ്വര്‍ണകടത്ത് കേസ് വീണ്ടും സഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ നീക്കം തടഞ്ഞ് സ്പീക്കര്‍. സബ്മിഷന്‍ കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അനുമതി നല്‍കരുതെന്നും നിയമമന്ത്രി പി രാജീവ് ആവശ്യപ്പെട്ടു.

നേരത്തെ അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്ത വിഷയമെന്നാണ് മാത്യു ടി തോമസ് അറിയിച്ചത്. സബ് മിഷന് എതിരെ ക്രമ പ്രശ്നവുമായി ഭരണപക്ഷം രംഗത്തെത്തിയതോടെയാണ് സ്പീക്കര്‍ സബ്മിഷന് അനുമതി നിഷേധിച്ചത്.

വിദേശകാര്യമന്ത്രി പറഞ്ഞ പ്രോട്ടോകോള്‍ ലംഘനം അടക്കമുള്ള കാര്യങ്ങളാണ് താന്‍ ഉന്നയിക്കുന്നതെന്ന് വി ഡി സതീശന്‍ സഭയില്‍ ഉന്നയിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടക്കാന്‍ പാടില്ലാത്തത് നടന്നുവെന്നാണ് വിദേശ കാര്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പ്രോട്ടോകോള്‍ ലംഘിച്ചു എന്ന് വരെ ആരോപണം ഉയര്‍ന്നിരുന്നുവെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. എന്നാല്‍ കേരള സര്‍ക്കാരിന്റെ പ്രാഥമിക പരിഗണയില്‍ പെടാത്ത കാര്യമാണിതെന്ന് പി രാജീവ് പറഞ്ഞു. കോണ്‍സുലേറ്റ് കേന്ദ്ര സര്‍ക്കാര്‍ പരിധിയിലാണ്. അതിനാല്‍ സബ്മിഷന്‍ ചട്ട വിരുദ്ധമാമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍
സി ബി ഐ അന്വേഷണം വേണമെന്ന നിലപാടിലാണ് പ്രതിപക്ഷം. കോണ്‍സുലേറ്റ് എന്ന വാക്ക് പറയാന്‍ പാടില്ല എന്നില്ല. സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. മടിയില്‍ കനമില്ലാത്തത് കൊണ്ട് വഴിയില്‍ പേടിയില്ല എന്ന് ബോര്‍ഡ് എഴുതി വെക്കാതെ മുഖ്യമന്ത്രി മറുപടി പറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...