സ്വര്‍ണ കടത്തിന് കൂട്ടുനിന്ന മൂന്നു കസ്റ്റംസ്‌ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

കണ്ണൂര്‍: വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്​ സംഘത്തിന്​ കൂട്ടുനിന്ന മൂന്ന​ു ഇന്‍സ്പെക്ടര്‍മാരെ കസ്റ്റംസ് പ്രിവന്‍റീവ്​ കമിഷണര്‍ സുമിത്കുമാര്‍ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. രോഹിത് ശര്‍മ, സാകേന്ദ്ര പസ്വാന്‍, കൃഷന്‍ കുമാര്‍ എന്നിവരെയാണ്​ ജോലിയില്‍നിന്നു പിരിച്ചുവിട്ടത്.

2019 ഓഗസ്റ്റ് 19ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ 4.5 കിലോഗ്രാം സ്വര്‍ണവുമായി മൂന്നു പേര്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സിന്‍റെ പിടിയിലായ കേസ് അടിസ്ഥാനമാക്കിയാണ്​ നടപടി.

കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് പ്രിവന്‍റീവ്​ വിഭാഗം ഇന്‍സ്പെക്ടറായിരുന്ന രാഹുല്‍ പണ്ഡിറ്റിന്‍റെ നിര്‍ദേശാനുസരണം ഇവര്‍ പ്രവര്‍ത്തിച്ചതായും പിടിയിലായ 4.5 കിലോഗ്രാം അടക്കം 11 കിലോഗ്രാം സ്വര്‍ണം കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ കള്ളക്കടത്തു സംഘത്തെ സഹായിച്ചതായും ഡി.ആര്‍.ഐ കണ്ടെത്തിയിരുന്നു.

ഡി.ആര്‍.ഐ അറസ്റ്റ് ചെയ്ത മറ്റ് 3 കസ്റ്റംസ് പ്രിവന്‍റീവ്​ ഉദ്യോഗസ്ഥരും സസ്പെന്‍ഷന്‍ കാലാവധിക്കു ശേഷം കൊച്ചിയില്‍ പ്രിവന്‍റീവ്​ വിഭാഗം ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ അപമാനിച്ചു; വിശദീകരണവുമായി വി.പി ശ്രീനിജിൻ

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ കൃഷി ദിനാഘോഷത്തിലാണ് പരസ്യമായി തന്നെ അപമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റടക്കം സദസിലിരിക്കുമ്പോഴായിരുന്നു അപമാനിച്ചത്....

മികച്ച സംവിധായകന്‍ ബേസില്‍; ഏഷ്യന്‍ അവാര്‍ഡ്‌സില്‍ ഇന്ത്യയുടെ അഭിമാനം

മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ ജോസഫിന്. മിന്നല്‍ മുരളി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളിലെ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. പുരസ്‌കാരവിവരം തന്റെ സാമൂഹികമാധ്യമത്തിലൂടെ നടനും സംവിധായകനുമായ ബേസിലാണ് അറിയിച്ചത്. സിംഗപ്പൂരില്‍...

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. പോലീസ് നിര്‍ബന്ധിച്ച്‌ കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്..നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്ബാകെയാണ് രഹസ്യമൊഴി നല്‍കിയത്....