ഗൂഗിൾ പേ വഴി പണം കൈമാറുന്നതിന് കമ്പനിക്ക് പണം നൽകേണ്ടി വരുമെന്ന ആശങ്കയ്ക്ക് വിട. കമ്പനിയുടെ ഈ പുതിയ തീരുമാനം ഇന്ത്യയിൽ ഉടൻ ഉണ്ടാവില്ലെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി അധികൃതർ. അടുത്ത വർഷം ആദ്യ മാസം മുതൽ പിയര്‍ടുപിയര്‍ പേയ്മെന്റ് സൗകര്യം ഗൂഗിള്‍ അനുവദിക്കില്ലെന്ന് നേരത്തെ റിപോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനായി വെബ്സൈറ്റിന്റെ പ്രവർത്തനം നിർത്തി മൊബൈൽ ആപ്പ് മാത്രമായിരിക്കും പ്രവർത്തിക്കുക എന്നും അറിയിച്ചിരുന്നു. തുടർന്ന് പണ കൈമാറ്റത്തിനായി ഗൂഗിള്‍ പേ ചാര്‍ജ് ഈടാക്കാന്‍ തുടങ്ങുമെന്നും റിപ്പോർട് ഉണ്ടായിരുന്നു.
ഡെബിറ്റ് കാർഡ് വഴി പണമിടപ്പാട് നടത്തുമ്പോൾ ഗൂഗിള്‍ 1.5 ശതമാനം അല്ലെങ്കില്‍ $.31 ഡോളര്‍ ഇതിൽ ഏതാണോ ഉയർന്നത് അത് ഈടാക്കുമെന്ന് അറിയിച്ചിരുന്നു. അതേസമയം ഈ നിരക്ക് യു എസിന് മാത്രമുള്ളതാണെന്നും ഇന്ത്യന്‍ ഉപയോക്താക്കള്ക്കുള്ളതല്ലെന്നും ഗൂഗിള്‍ വക്താവ് സ്ഥിരീകരിച്ചു.