തിരുവനന്തപുരം: പുതിയ ബെന്‍സ് കാര്‍ വാങ്ങാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയില്‍.
രണ്ട് വര്‍ഷം മുമ്ബാണ് 85 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തുനല്‍കിയത്. ഇപ്പോള്‍ ഗവര്‍ണര്‍ ഉപയോഗിക്കുന്ന ബെന്സിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയര്‍ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു. ഗവര്‍ണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനമായില്ല. ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയാല്‍ വിഐപി പ്രോട്ടോക്കോള്‍ പ്രകാരം വാഹനം മാറ്റാറുണ്ട്. ഗവര്‍ണറുടെ വാഹനം നിലവില്‍ ഒന്നരലക്ഷം കിലോമീറ്റര്‍ ഓടി.
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നിലനിന്ന അഭിപ്രായഭിന്നത ഏറെ വിവാദമായിരുന്നു. പോര് തുടരുന്നതിനിടെ രാജ്ഭവന് പിആര്‍ഒ യ്ക്ക് സര്‍ക്കാര്‍ പുനര്‍നിയമനം നല്‍കിയിരുന്നു. രാജ്ഭവന്റെ ശുപാര്‍ശ അംഗീകരിച്ചാണ് ഉത്തരവ്. കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയ പിആര്‍ഒ എസ് ഡി പ്രിന്‍സിനാണ് പുനര്‍നിയമനം നല്‍കിയത്. രാജ്ഭവന് ഫോട്ടോഗ്രോഫറുടെ നിയമനം സ്ഥിരപ്പെടുത്തിയുള്ള ഉത്തരവും പുറത്തിറങ്ങി. രാജ്ഭവന് ശുപാര്‍ശ അംഗീകരിച്ചാണ് ഈ ഉത്തരവും ഇറങ്ങിയത്. ഗവര്‍ണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ്ഭവനെ അറിയിച്ചതിന് പിന്നാലെയായിരുന്നു നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്.