ഗുജറാത്ത്​ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്​; ബി.ജെ.പിക്ക്​ മുന്നേറ്റം

അഹ്​മദാബാദ്​: ഗുജറാത്തിലെ ആറ്​ മുനിസിപ്പല്‍ കോര്‍പ​േറഷനിലേക്ക്​ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്​ മുന്നേറ്റം. ആറ്​ മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ 576 സീറ്റുകളിലേക്കാണ്​ മത്സരം. വോ​ട്ടെണ്ണല്‍ പുരോഗമിക്കു​േമ്ബാള്‍ 286 സീറ്റുകള്‍ നേടി ബി.ജെ.പി ലീഡ്​ ചെയ്യുകയാണ്​. 42 സീറ്റുകള്‍ മാത്രമാണ്​ കോണ്‍​ഗ്രസിന്​ നേടാനായത്​.

അഹ്​മദാബാദ്​ കോര്‍​പറേഷനില്‍ ബി.ജെ.പി 81 സീറ്റുകളിലും കോണ്‍​ഗ്രസ്​ 16 സീറ്റുകളിലുമാണ്​ ലീഡ്​ ചെയ്യുന്നത്​. സൂറത്തില്‍ ബി.ജെ.പിക്ക്​ 56 സീറ്റിലും കോണ്‍ഗ്രസ്​​ എട്ടു സീറ്റിലും നേട്ടമുണ്ടാക്കി. സൂറത്തില്‍ ആം ആദ്​മി പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നാണ്​ വിവരം.

വഡോദരയില്‍ ബി.ജെ.പി 27 സീറ്റുകളിലും കോണ്‍ഗ്രസ്​ എട്ടു സീറ്റുകളിലും ലീഡ്​ ചെയ്യുന്നുണ്ട്​. രാജ്​കോട്ടില്‍ 48 സീറ്റുകളില്‍ ഏകപക്ഷീയമായാണ്​ ബി.ജെ.പിയുടെ മുന്നേറ്റം.

ഭാവ്​നഗറില്‍ ബി.ജെ.പി 20 സീറ്റുകളിലും കോണ്‍ഗ്രസ്​ ഏഴുസീറ്റുകളിലും മുന്നേറുന്നുണ്ട്​. ജാംനഗറില്‍ 23 സീറ്റില്‍ ബി.ജെ.പി മുന്നേറു​േമ്ബാള്‍ കോണ്‍​ഗ്രസ്​ ആറിലേക്ക്​ ചുരുങ്ങി.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തദ്ദേശ തെരഞ്ഞെടുപ്പ്​ ഫലം നിര്‍ണായകമാകുമെന്നാണ്​ വിലയിരുത്തല്‍. 2015ല്‍ ബി.ജെ.പി 391 സീറ്റുകള്‍ നേടി ആറു കോര്‍പറേഷനുകളുടെയും ഭരണം നേടിയിരുന്നു. 174 സീറ്റുകളാണ്​ കോണ്‍ഗ്രസ്​ നേടിയത്​.

 

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...

ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷ കടമയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരെയും ഒരുമിപ്പിച്ച്‌ കൊണ്ടു പോകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി. ലണ്ടനില്‍ നടന്ന 'ഐഡിയ ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന് . മോഹന്‍ലാല്‍ ഇന്ന് അറുപത്തിരണ്ട് വയസിലേക്ക് കടക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുമുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട...