2021 ലെ വിശ്വസുന്ദരി പട്ടം ഇന്ത്യയുടെ ഹര്‍ണാസ് സന്ധു സ്വന്തമാക്കി. 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ സ്വദേശിനിക്ക് വിശ്വസുന്ദരി പട്ടം ലഭിക്കുന്നത്. ഇസ്രായേലില്‍ നടന്ന മത്സരത്തില്‍ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയേയും തള്ളിയാണ് ഇന്ത്യ പദവി സ്വന്തമാക്കിയത്.
2000 ത്തില്‍ ലാറ ദത്ത മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഈ കിരീടം നേടുന്നത്. 1994 ല്‍ സുസ്മിത സെന്‍ ആണ് വിശ്വസുന്ദരി പട്ടം ആദ്യം കരസ്ഥമാക്കിയ ഇന്ത്യക്കാരി.
ചണ്ഡീഗഡ് സ്വദേശിയാണ് ഹര്‍ണാസ്. 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ സ്വദേശിനിക്ക് വിശ്വസുന്ദരി പട്ടം ലഭിക്കുന്നത്.