കോവാക്സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യ മന്ത്രിക്ക് കോവിഡ്

കോവാക്സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അംബാല കന്‍റോണ്‍മെന്റിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും, താനുമായി സമ്പര്‍ക്കമുള്ളവര്‍ കോവിഡ് പരിശോധനക്ക് വിധേയമാകണമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. വാക്സിൻ സ്വീകരിച്ചതിന് ശേഷം അംബാലയിലെ ആശുപത്രിയില്‍ കുറച്ചുനാള്‍ ഇദ്ദേഹം നിരീക്ഷണത്തില്‍ ആയിരുന്നു. നവംബർ 20 നാണ് അനിൽ വിജിൻ കൊവിഡ് വാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്‍റെ ഭാഗമായി കുത്തിവയ്പ്പ് എടുത്തത്.

മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്‌ കടന്ന ഭാരത് ബയോട്ടെക് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. കോവാക്‌സിന്‍ 90 ശതമാനം വിജയം കണ്ടിരുന്നു എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പട്ടത്. ഗുജറാത്ത്‌ ഹൈക്കോടതി ജഡ്ജിയായ ജി.ആർ ഉധ്വനി അല്‍പ സമയം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു.എന്നാൽ കോവാക്സിന്‍ പരീക്ഷണത്തിന്‍റെ മൂന്നാംഘട്ടം പുരോഗമിക്കുകയാണെന്നും. അടുത്തവര്‍ഷം നവംബറിനുള്ളില്‍ വാക്സിന്‍ പൂര്‍ണ്ണസജ്ജമാകും എന്നാണ് കരുതുന്നത് എന്നുമാണ് ഐസിഎംആര്‍ പറയുന്നത്.

 

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....