ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി ഏതാനും കേന്ദ്ര മന്ത്രിമാര്‍ തല്‍സ്ഥാനത്തുനിന്ന് രാജിവച്ചു. ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്ധന്, വിദ്യാഭ്യാസ മന്ത്രി ഡോ. രമേഷ് പൊക്രിയാള്, തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വര് എന്നിവരാണ് രാജിവച്ച പ്രമുഖര്‍.
പുതുതായി 43 പേര് മന്ത്രിസഭയിലെത്തുമെന്നാണ് കരുതുന്നത്. ഈ മന്ത്രിസഭയില്‍ നിരവധി എസ് സി, എസ് ടി മന്ത്രിമാരുണ്ടാകുമെന്നും സൂചനയുണ്ട്. പുറത്തുവന്ന വിവരമനുസരിച്ച് 12 എസ് സി സമുദായക്കാരും 8 ആദിവാസികളും 27 പിന്നാക്കക്കാരും മന്ത്രിസഭയിലുണ്ടാവും.
പട്ടികജാതിക്കാരില്‍ 2 പേര്‍ക്കും പട്ടിക വര്‍ഗത്തില്‍ മൂന്ന് പേര്‍ക്കും പിന്നാക്കകാരില്‍ അഞ്ച് പേര്‍ക്കും കാബിനറ്റ് പദവി ലഭിക്കും.