സംസ്ഥാനത്ത് മഴ കനക്കുന്നു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുന്നതിനാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഒന്‍പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.
മഴ തുടരുന്നുണ്ടെങ്കിലും പ്രളയ സാധ്യതയില്ലെന്ന് കേന്ദ്ര ജലകമ്മിഷന് ഡെപ്യൂട്ടി ഡയറക്ടര്‍ സിനി മിനോഷ് പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പുഴകളില്‍ ജലനിരപ്പ് കുറയുന്നു. 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ പെയ്താന്‍ അപകടനില ഉണ്ടാകുമെന്നും മുന്നറയിപ്പുണ്ട്. കോഴിക്കോട് ജില്ലയില്‍ മഴ തുടരുന്നതോടെ കളക്ടര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്കി.