കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്പ്പിടുത്താന് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
കുട്ടികള്‍ക്ക് വാഹനാപകടങ്ങളില്‍ പരിക്ക് സംഭവിക്കുന്നത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.
നാല് വയസിന് താഴെയുള്ള കുട്ടികളുമായി ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്ബോള്‍ പാലിക്കേണ്ട സുരക്ഷാ നിബന്ധനകളെ സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പറുത്തിറക്കിയത്.
വിജ്ഞാപനം അനുസരിച്ച് കുട്ടികളുമായി യാത്ര ചെയ്യുമ്ബോഴുള്ള വേഗത 40 കിലോമീറ്ററില്‍ കൂടരുത് നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റും നിര്‍ബന്ധമാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ നിയമം ഉള്‍പ്പെടുത്തി കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയതെന്നാണ് വിവരം.
വേഗതാ നിയന്ത്രണം (Speed Limit): കുട്ടികളെയും വെച്ച് ഓടിക്കുന്ന ഇരുചക്ര വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ (40 kmp) അധികമാകാന്‍ പാടില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഇരുചക്ര വാഹനാപകടങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സുരക്ഷാ നിര്‍ദേശങ്ങള്‍.
ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്ന നാലു വയസില്‍ താഴെയുള്ള കുട്ടികളെ ഡ്രൈവറുമായി സുരക്ഷാ ബെല്‍റ്റുമായി ബന്ധിപ്പിച്ചിരിക്കണമെന്നും നിര്‍ദേശിക്കുന്നു.