കൊച്ചി: സാമ്ബത്തിക തട്ടിപ്പുവീരന് മോന്‍സണുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഹൈബി ഈഡന് എം.പി. മോന്‍സണെതിരായ കേസില്‍ അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് ഹൈബി ഈഡന് അറിയിച്ചു. മോന്സണ് രക്ഷാധികാരിയായുളള പ്രവാസി സംഘടന ക്ഷണിച്ചതുകൊണ്ടാണ് ഒരു തവണ അവിടെ പോയത്. താന്‍ എംഎല്‍എയായിരുന്നപ്പോഴാണ് അവിടെ പോയത്. അദ്ദേഹത്തിന്റെ മ്യൂസിയം താന്‍ കയറി കണ്ടിട്ടില്ല. പരാതിയില്‍ തന്റെ പേര് വലിച്ചിഴച്ചതുകൊണ്ടാണ് ഇത്തരത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും ഹൈബി പറഞ്ഞു.
ഏത് അന്വേഷണത്തെയും നേരിടും. മോന്സണൊപ്പും സാമ്ബത്തിക തട്ടിപ്പില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ തന്റെ പൊതുജീവിതം അവസാനിപ്പിക്കാം. പരാതി നല്കുന്നവര് വ്യക്തമായി പരാതി നല്‍കണം. അനാവശ്യമായി തന്റെ പേര് വലിച്ചിഴക്കരുത്. അനാവശ്യമായി തന്റെ പേരില്‍ ആരോപണമുന്നയിച്ചാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും ഹൈബി ഈഡന് ഓര്‍മ്മിപ്പിച്ചു. കെ.സുധാകരന് മോന്‍സന്റെ സമീപം ചികിത്സയ്ക്ക് പോയിരുന്നതായി തനിക്കറിയില്ല. അദ്ദേഹം പലയിടത്തും ചികിത്സയ്ക്ക് പോയിരിക്കാം. തന്റെ ചിത്രം കണ്ടാണ് പരാതി നല്‍കിയത്. ചിത്രം കണ്ട് പണം നല്കാന് പോകുന്നവര്‍ മിനിമം തങ്ങളെപ്പോലെ പൊതുരംഗത്തുളളവരെ വിളിച്ച് ചോദിക്കാന്‍ ശ്രമിക്കണമെന്നും ഹൈബി പറഞ്ഞു.
ഇതോടെ മോന്‍സന്റെ സാമ്ബത്തിക കേസില്‍ ബന്ധമുണ്ടെന്ന ആരോപണം നിഷേധിക്കുന്ന രണ്ടാമത് നേതാവാണ് ഹൈബി. സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ.സുധാകരനും ഇന്നലെ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ഡോക്ടര്‍ എന്ന നിലയിലാണ് മോന്‍സണുമായി തനിക്ക് പരിചയം. സാമ്ബത്തിക കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും ഇന്നലെ സുധാകരന് വ്യക്തമാക്കിയിരുന്നു. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് പിന്നില്‍ കറുത്ത കൈകളുണ്ടെന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായുമാണ് സുധാകരന് ഇന്നലെ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.