ചെങ്ങന്നൂർ എം എൽ എ സജി ചെറിയാനെതിരായ ഹർജി ഹൈക്കോടതി തള്ളി.
എം.എൽ എ സ്ഥാനത്ത് നിന്ന് പുറത്താക്കണം എന്ന ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബഞ്ച് തള്ളിയത്.
ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഹർജി.ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ വച്ച് മന്ത്രിയായിരുന്ന സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചു എന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. സജി ചെറിയാനെ എം എൽ എ സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും ഹർജിക്കാരായ മലപ്പുറം സ്വദേശി ബിജു പി.ചെറുമൻ, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ എന്നിവർ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹരജിയിൽ വിശദമായ വാദം കേട്ട കോടതി ഹർജിക്കാരുടെ ആവശ്യം തള്ളി.സജി ചെറിയാനെ എം എൽ എ സ്ഥാനത്തു നിന്നും പുറത്താക്കാൻ നിയമ വ്യവസ്ഥയില്ലെന്ന് കോടതി വ്യക്തമാക്കി.ഹര്‍ജിയിലെ ആവശ്യം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു എം എല്‍ എയ്ക്ക് എങ്ങനെ അയോഗ്യത കല്‍പ്പിക്കുമെന്നും കോടതി ആരാഞ്ഞിരുന്നു.ഹര്‍ജി ഫയലില്‍ സ്വീകരിക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷമായിരുന്നു വാദം കേൾക്കാൻ തീരുമാനിച്ചത്.പ്രസംഗം വിവാദമായതിന് പിന്നാലെസജി ചെറിയാൻ മന്ത്രിപദവി ഒഴിഞ്ഞിരുന്നു. എന്നാൽ എം എൽ എ സ്ഥാനത്തു നിന്നു കൂടി സജി ചെറിയാനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തായ ഹർജിക്കാർക്ക് കോടതിയിൽ നിന്നും ലഭിച്ചത് തിരിച്ചടിയായി.