ഹൈക്കോടതി പൂര്‍ണമായും ഇ-ഫയലിങിലേക്ക്; ഹരജികള്‍ നേരിട്ടെത്തി നല്‍കേണ്ടതില്ല

കേരളാ ഹൈക്കോടതി ഇനി മുതല്‍ പൂര്‍ണമായും ഇ-ഫയലിങ്ങിലേക്ക്. ഇ-ഫയലിങ്ങിനൊപ്പം പേപ്പര്‍ രഹിത കോടതി മുറികളും ഓഫീസുകളും പ്രവര്‍ത്തനസജ്ജമായി. പുതിയ പദ്ധതി സുപ്രീംകോടതി ജഡ്ജി ഡിവൈ ചന്ദ്രചൂഡ് ഉദ്ഘാടനം ചെയ്തു. ഇ കോടതി പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനും നിര്‍വ്വഹിച്ചു.

ഹൈകോടതിയില്‍ ഇ-ഫയലിങ് നടപ്പാക്കിയതോടെ ജനങ്ങള്‍ക്ക് ഹരജികളും മറ്റു അനുബന്ധ രേഖകളും കോടതിയില്‍ നേരിട്ടെത്തി സമര്‍പ്പിക്കേണ്ടതില്ല. കൊവിഡ് വ്യാപനമുണ്ടായിരുന്ന സമയത്ത് ഭാഗികമായി ഇ-ഫയലിങ് നടപ്പാക്കിയിരുന്നു.

അന്ന് എതിര്‍പ്പുകളുയര്‍ന്നെങ്കിലും ഹൈക്കോടതി ഭരണവിഭാഗം പദ്ധതിയുമായി മുന്നോട്ടു പോവുകയായിരുന്നു. പൂര്‍ണമായും ഇ ഫയലിങ് നടപ്പാക്കിയാല്‍ സംസ്ഥാനത്തെ പതിനായിരത്തോളം വക്കീല്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയായിരുന്നു എതിര്‍പ്പിന് കാരണം. ഹൈക്കോടതി ഐടി സംഘമാണ് ഇ-ഫയലിങ് പദ്ധതികള്‍ നടപ്പാക്കിയത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...