നോക്കുകൂലി എന്ന വാക്ക് ഇനി കേട്ടുപോകരുത്; സംസ്ഥാനത്ത് നടക്കുന്നത് ട്രേഡ് യൂണിയന്‍‍ തീവ്രവാദമെന്നും ഹൈക്കോടതി‍

ജിയാസ് ജമാൽ ||OCTOBER 07,2021

കൊച്ചി: സംസ്ഥാനത്തെ ട്രേഡ് യൂണിയന്റെ നോക്കൂകൂലി പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടി. സംസ്ഥാനത്ത് നടക്കുന്നത് ട്രേഡ് യൂണിയന്‍ തീവ്രവാദമാണെന്നു വിലയിരുത്തിയ കോടതി ഇനി കേരളത്തില്‍ നോക്കുകൂലി എന്ന വാക്കു കേള്‍ക്കരുതെന്ന കര്‍ശന താക്കീതും നല്‍കി. തൊഴിലാളി യൂണിയന്‍ അംഗങ്ങളില്‍നിന്നു പൊലീസ് സംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം അഞ്ചല്‍ സ്വദേശി ടി. കെ. സുന്ദരേശന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണു പരാമര്‍ശം. നോക്കുകൂലിയുടെ കാര്യത്തില്‍ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന കര്‍ശന നിര്‍ദേശവും കോടതി മുന്നോട്ടു വച്ചു.

നോക്കുകൂലി മൂലം കേരളത്തിലേയ്ക്കു വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നുണ്ട്. ഈ സാഹചര്യം മാറണം. തൊഴിലുടമ തൊഴില്‍ നിരസിച്ചാല്‍ ചുമട്ടു തൊഴിലാളി ബോര്‍ഡിനെ സമീപിക്കകയാണു വേണ്ടത്. അതിനു പ്രതിവിധി അക്രമമല്ല എന്നു വിശദീകരിച്ച കോടതി വിഎസ്‌എസ്സിയിലേയ്ക്കുള്ള ചരക്കുകള്‍ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്ന മുന്‍ പരാമര്‍ശം ആവര്‍ത്തിച്ചു. നേരത്തെയും നോക്കുകൂലി കേസ് പരിഗണിക്കുമ്ബോള്‍ ട്രേഡ് യൂണിയനിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷ വിമര്‍ശനം കോടതി ഉയര്‍ത്തിയിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...