ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: ഗൂഢാലോചന കേസില്‍ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി.ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് തേടിയ കോടതി ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. നടിയെ ആക്രമിച്ച കേസില്‍ നാലു വര്‍ഷത്തിന് ശേഷം ചിലര്‍ വെളിപ്പെടുത്തല്‍ നടത്തുന്നത് സംശയകരമാണെന്നും വിചാരണ വൈകിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിക്കുകയാണെന്നും കേസ് പരിഗണിക്കവെ ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ദിലീപിന്റെ കേസ് കൈകാര്യം ചെയ്യുന്ന സീനിയര്‍ അഭിഭാഷകന്റെ സൗകര്യാര്‍ത്ഥം കേസ് തിങ്കളാഴ്ച പരിഗണിക്കണമെന്ന ആവശ്യപ്പെട്ടെങ്കിലും കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പ്രോസിക്യൂഷന് വാക്കാല്‍ നിര്‍ദേശം നല്കി. വെള്ളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാരും കോടതിയില്‍ അറിയിച്ചു. ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ ദി​ലീ​പി​നെ​തി​രെ പു​തി​യ കേ​സ് കഴിഞ്ഞ ദിവസം ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്തിരുന്നു.
അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ ആ​റു ​പേ​ര്‍​ക്കെ​തി​രെ​യാ​ണ് ജാമ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ദി​ലീ​പി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, സ​ഹോ​ദ​രീ ​ഭ​ര്‍​ത്താ​വ് സു​രാ​ജ് എ​ന്നി​വ​രാ​ണ് ര​ണ്ടും മൂ​ന്നും പ്ര​തി​ക​ള്‍. ബന്ധുവായ അ​പ്പു , ബൈ​ജു ചെ​ങ്ങ​മ​നാ​ട് എ​ന്നി​വ​രാ​ണ് നാ​ലും അ​ഞ്ചും പ്ര​തി​ക​ള്‍.

ക​ണ്ടാ​ല​റി​യാ​വു​ന്ന വ്യ​ക്തി​യെ​ന്നാ​ണ് ആ​റാം പ്ര​തി​യെ​ക്കു​റി​ച്ച്‌ എ​ഫ്.​ഐ.​ആ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി. ​സ​ന്ധ്യ, എ​റ​ണാ​കു​ളം മു​ന്‍ റൂ​റ​ല്‍ എ​സ്.​പി​യും ഇ​പ്പോ​ള്‍ ഐ.​ജി​യു​മാ​യ എ.​വി. ജോ​ര്‍​ജ്, എ​സ്.​പി. സു​ദ​ര്‍​ശ​ന്‍, സോ​ജ​ന്‍, ബൈ​ജു പൗ​ലോ​സ് എ​ന്നി​വ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​നാ​ണ് കേ​സ്.
ത​ന്‍റെ ദേ​ഹ​ത്ത് കൈ​വെ​ച്ച ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി സു​ദ​ര്‍​ശ​ന്‍റെ കൈ​വെ​ട്ട​ണം, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബൈ​ജു പൗ​ലോ​സി​നെ അ​പാ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന രീ​തി​യി​ല്‍ ദി​ലീ​പ് മ​റ്റു ​പ്ര​തി​ക​ളു​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തി​യെ​ന്നും ഇ​തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സംവിധായ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ പു​റ​ത്തു​വ​ന്ന ദി​ലീ​പി​ന്‍റെ ചി​ല ഓ​ഡി​യോ ക്ലി​പ്പു​ക​ളാ​ണ് പു​തി​യ കേ​സി​ലേ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ നേ​രി​ട്ട് കാ​ണാ​നും കേ​ള്‍​ക്കാ​നും ഇ​ട​യാ​യി​ട്ടു​ണ്ടെ​ന്ന് എ​ഫ്. ​ഐ.​ ആ​റി​ല്‍ പ​റ​യു​ന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...