തൃക്കാക്കരയില്‍ ഇടപെട്ട് ഹൈക്കോടതി; നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെട്ടതില്‍ വിശദീകരണം തേടി

സനോജ് എ എസ്‌ || SEPTEMBER 06,2021

കൊച്ചി: തൃക്കാക്കര നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെടാന്‍ ഇടയാക്കിയ കാര്യങ്ങള്‍ സംബന്ധിച്ച്‌ വിശദീകരണം തേടി ഹൈക്കോടതി. വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നഗരസഭയുടെ സുഗമമായ നടത്തിപ്പിന് പോലീസ് സംരക്ഷണമുറപ്പാക്കണമെന്ന ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നഗരസഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും അതേസമയം നഗരസഭയില്‍ മുന്‍പ് പ്രതിഷേധം സംഘടിപ്പിച്ചത് പുറത്ത് നിന്നുള്ളവരാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ആണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

അതേസമയം തൃക്കാക്കരയിലെ പണക്കിഴി വിവാദം അവസാനമില്ലാതെ തുടരുകയാണ്. ബഹളങ്ങള്‍ക്കിടയില്‍ ഈ മാസം ഒന്‍പതിന് നഗരസഭ കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ട്. തര്‍ക്കങ്ങള്‍ പരിഹാരം ആകാതെ യോഗം നടക്കുകയാണെങ്കില്‍ വീണ്ടും അത് വലിയ ബഹളം അതിലേക്ക് എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ ഇടപെടാനാണ് പോലീസിന്‍റെ നീക്കവും ഹൈക്കോടതിയുടെ നിര്‍ദേശവും.

ഇതിനിടെ ഇവിടെ പ്രതിപക്ഷത്തിനെതിരെയും ആയുധങ്ങള്‍ തിരയുകയാണ് യുഡിഫും. ഇതിനുവേണ്ടി കഴിഞ്ഞ ഭരണത്തിലെ പഴയ കണക്കുകളും അതിലെ അഴിമതി ആരോപണങ്ങളും തിരഞ്ഞു. പ്രതിച്ഛായ തിരിച്ചുപിടിക്കുക എന്ന ഉദ്ദേശത്തില്‍ തന്നെയാണ് പഴയ ആരോപണങ്ങളെ പരാതിയാക്കി പുതുക്കി എടുത്ത് അത് പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുന്നത്. ഇതിനായി എല്‍ ഡി എഫ് കാലത്ത് കൊണ്ടുവന്ന എല്‍ ഇ ഡി ലൈറ്റുകള്‍, നഗരസഭാ ഓഫീസ് നവീകരണം , റോഡ് ടാറിങ് തുടങ്ങിയവയിലെ കണക്കുകള്‍ കഴിഞ്ഞദിവസം ശേഖരിച്ചു . ഇവയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി യു ഡി എഫ് വിജിലന്‍സിന് പരാതി നല്‍കി.

ചട്ടം ലംഘിച്ചാണ് പല പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും നവീകരിച്ച ഓഫീസ് ചോര്‍ന്നൊലിക്കുന്നത് അഴിമതിയുടെ ഭാഗമാണെന്നും യു ഡി എഫ് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന നഗരസഭ യോഗത്തില്‍ ഇക്കാര്യങ്ങള്‍ വിജിലന്‍സ് അന്വേഷണത്തിന് വിടാന്‍ തീരുമാനിച്ചെങ്കിലും നടപടികള്‍ ഉണ്ടായില്ല . ഇപ്പോള്‍ പണകിഴി വിവാദവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിനെതിരെ ആക്രമണം കടുപ്പിക്കാന്‍ യു ഡി എഫ് തീരുമാനിക്കുന്നത്.

ദിവസങ്ങളായി തുടരുന്ന സമരം മൂലം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല എന്നാണ് ഭരണ പ്രതിപക്ഷങ്ങള്‍ പറയുന്നത്. ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെട്ടില്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സമരവും ബഹളങ്ങളും പോലീസിന്‍റെ വലിയ സാന്നിധ്യവും മൂലം തൃക്കാക്കര നഗരസഭ ഇപ്പോള്‍ പ്രശ്നബാധിത മേഖലയായാണ് ജനങ്ങള്‍ക്ക് തോന്നുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....