ഹോക്കി;ആദ്യ കളിയില്‍ 
ഇന്ത്യ സ്പെയ്നിനെ രണ്ട് ഗോളിന് തോല്‍പ്പിച്ചു

വസാന നിമിഷങ്ങളില്‍ സ്പെയ്ന്‍ വിറപ്പിച്ചെങ്കിലും രണ്ട് ഗോള്‍ ജയവുമായി ഇന്ത്യ ഹോക്കി ലോകകപ്പില്‍ തുടങ്ങി.

അമിത് റോഹിദാസും ഹാര്‍ദിക് സിങ്ങും ഇന്ത്യക്കായി ഗോളടിച്ചു. പൂള്‍ ഡിയില്‍ വെയ്ല്‍സിനെ അഞ്ച് ഗോളിന് തോല്‍പ്പിച്ച ഇംഗ്ലണ്ടാണ് ഒന്നാമത്. ഇന്ത്യ രണ്ടാമതും.
ആദ്യ രണ്ടു ക്വാര്‍ട്ടറിലും തകര്‍പ്പന്‍ കളി പുറത്തെടുത്ത ഇന്ത്യ അവസാന രണ്ടു ക്വാര്‍ട്ടറില്‍ അവസരങ്ങള്‍ തുലയ്ക്കുകയായിരുന്നു.

ആദ്യ ക്വാര്‍ട്ടറിന്റെ അവസാന നിമിഷങ്ങളിലാണ് ഇന്ത്യ കളിയിലെത്തിയത്. ആദ്യ പെനല്‍റ്റി കോര്‍ണര്‍ ജര്‍മന്‍പ്രീതിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. പിന്നാലെ രണ്ടാമത്തെ പെനല്‍റ്റി കോര്‍ണര്‍ കിട്ടി. ഇക്കുറി ഹര്‍മന്‍പ്രീതിന്റെ ഫ്ലിക്ക് തട്ടിത്തെറിച്ചു. കിട്ടിയത് റോഹിദാസിന്. കൃത്യമായി വലയിലേക്ക്, ഇന്ത്യ ഒരു ഗോളിനു മുന്നില്‍. രണ്ടാം ക്വാര്‍ട്ടറില്‍ പി ആര്‍ ശ്രീജേഷിനുപകരം ഗോള്‍ കീപ്പറായി കൃഷന്‍ പതക് എത്തി. സ്പെയ്നിന്റെ ഒരു പെനല്‍റ്റി കോര്‍ണര്‍ തടുക്കുകയും ചെയ്തു പതക്.

രണ്ടാംപകുതിയുടെ അവസാന നിമിഷങ്ങളില്‍ ഇന്ത്യ ആഞ്ഞടിച്ചു. ഇടതുവശത്തായിരുന്നു ആക്രമണം. ഒടുവില്‍ സ്പാനിഷ് പ്രതിരോധത്തെ മറികടന്ന് ഹാര്‍ദിക് ഇന്ത്യയുടെ ലീഡ് വര്‍ധിപ്പിച്ചു.രണ്ട് ഗോള്‍ ആധിപത്യം മുതലാക്കാന്‍ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. പെനല്‍റ്റി സ്ട്രോക്ക് പാഴായത് നിരാശയായി. ആകാശ്ദീപ് സിങ്ങാണ് പെനല്‍റ്റി സ്ട്രോക്ക് നേടിയെടുത്തത്. സ്ട്രോക്ക് എടുത്തത് ഹര്‍മന്‍പ്രീത് സിങ്ങും. പക്ഷേ, ലക്ഷ്യംകണ്ടില്ല. തുടര്‍ന്ന് രണ്ട് പെനല്‍റ്റി കോര്‍ണറുകള്‍ കിട്ടിയെങ്കിലും കാര്യമുണ്ടായില്ല.

അഭിഷേക് മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തിരുന്നതിനാല്‍ അവസാന 10 മിനിറ്റ് 10 പേരുമായാണ് ഇന്ത്യ കളിച്ചത്. ഗോള്‍ കീപ്പര്‍ പതക്കിന്റെ തകര്‍പ്പന്‍ പ്രകടനം അവസാന നിമിഷങ്ങളില്‍ ഇന്ത്യയെ കാത്തു. 15ന് ഇംഗ്ലണ്ടുമായാണ് അടുത്ത കളി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...